വി.എസ്. അച്യുതാനന്ദന്‍ ശിഖണ്ഡിയെന്നും കോഴവാങ്ങാന്‍ മിടുക്കന്നെനും വെള്ളാപ്പള്ളി, സുധീരന്‍ നികൃഷ്ടജീവിയെന്നും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനെയും കടന്നാക്രമിച്ച് എസ്എല്‍ഡിപി യോഗം ജനറല്‍ ക്രെട്ടറി വെള്ളാപ്പള്ളി നടേഷന്‍ . വിഎസ് ശിഖണ്ഡിക്കു തുല്യനെന്നും കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ നികൃഷ്ടജീവിയെന്നുംമാണ് വെള്ളാപ്പള്ളി വിളിച്ചത്.
എസ്.എന്‍.ഡി.പി. യോഗം ഇടുക്കി ജില്ലയിലെ യൂണിയന്‍, ശാഖായോഗം ഭരണസമിതി അംഗങ്ങളുടെയും പോഷകസംഘടനാ ഭാരവാഹികളുടെയും സംഗമത്തിലാണ് അദ്ദേഹം വി.എസിനും സുധീരനും എതിരേ ആഞ്ഞടിച്ചത്.
ഭീഷ്മാചാര്യനെ കുടുക്കിയ ശിഖണ്ഡിയായി മാറിയിരിക്കുകയാണ് വി.എസ്. അച്യുതാനന്ദന്‍. ഇത്തരം ശിഖണ്ഡികളെ മുന്‍നിര്‍ത്തി എസ്.എന്‍.ഡി.പി. യോഗത്തെ തകര്‍ക്കാനുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശ്രമങ്ങള്‍ നടക്കില്ല.
അച്യുതാനന്ദനെ പോരുകോഴിയാക്കി രംഗത്തിറക്കിയിരിക്കുകയാണ് പിണറായി വിജയന്‍. തന്നെ ചീത്ത പറയുകയെന്നതാണ് അച്യുതാനന്ദന്റെ ഇപ്പോഴത്തെ അജന്‍ഡ. ബദ്ധശത്രുക്കളായ പിണറായിയും വി.എസും ഈഴവരെ തകര്‍ക്കാനായി ഒന്നിച്ചിരിക്കുന്നു. ഇതിനു പിന്നില്‍ സവര്‍ണന്റെ ബുദ്ധിയാണു പ്രവര്‍ത്തിക്കുന്നത്.
സവര്‍ണര്‍ എഴുതി നല്‍കുന്നത് നോക്കിവായിക്കുക മാത്രമാണ് വി.എസ്. ചെയ്യുന്നത്. വി.എസിനെ 1963 മുതല്‍ അറിയാം. വി.എസിന്റെ വീട്ടില്‍ മാത്രമല്ല, അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് തിരുവനന്തപുരത്തെ മറ്റൊരു വീട്ടിലും പണം കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള കോടികളുടെ കണക്ക് താന്‍ പറയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി ആദര്‍ശമില്ലാത്ത പാര്‍ട്ടിയായി മാറിയിരിക്കുന്നു.
അധികാരത്തിന്റെ കസേര ഉറപ്പിക്കാന്‍ ഏതറ്റം വരെ പോകാനും അവര്‍ തയാറാണ്. ഇതിനുദാഹരണമാണ് കാന്തപുരവുമായി ഉണ്ടാക്കിയ ചങ്ങാത്തം. ഈഴവരുടെ വോട്ട് വാങ്ങി വിജയിച്ച എല്‍.ഡി.എഫ്. സര്‍ക്കാര്‍ എസ്.എന്‍.ഡി.പി. പ്രസ്ഥാനത്തിനുവേണ്ടി ഒന്നും ചെയ്തുതന്നിരുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
താന്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കാണുന്നതിന്റെ ലക്ഷ്യം വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും അതിനെ ആവശ്യമില്ലാത്ത തരത്തില്‍ വിമര്‍ശിച്ച വി.എം. സുധീരന്‍ കോണ്‍ഗ്രസില്‍ പോലും ആര്‍ക്കും വേണ്ടാത്ത നികൃഷ്ടജീവിയാണെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























