വിസ്മയ കേസില്‍ കോടതി വിധി എന്തായാലും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജോലിയില്‍ നിന്ന് കിരണ്‍ കുമാറിനെ പിരിച്ചുവിട്ട സര്‍ക്കാര്‍ തീരുമാനത്തിന് മാറ്റമുണ്ടാവില്ലെന്ന് ഗതാഗതമന്ത്രി

വിസ്മയ കേസില്‍ കോടതി വിധി എന്തായാലും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജോലിയില്‍ നിന്ന് കിരണ്‍ കുമാറിനെ പിരിച്ചുവിട്ട സര്‍ക്കാര്‍ തീരുമാനത്തിന് മാറ്റമുണ്ടാവില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.
സര്‍ക്കാരിന്റെ അന്നത്തെ തീരുമാനത്തെ പൊതുസമൂഹം ഒന്നടങ്കം സ്വാഗതം ചെയ്തതാണ്. സര്‍ക്കാര്‍ അധികാരം വിനിയോഗിച്ചത് സര്‍വീസ് ആക്ട് പ്രകാരമാണ്. ഇന്ത്യന്‍ ശിക്ഷാനിയമമോ പോലീസിന്റെ തെളിവുകളോ ഇവിടെ പരിഗണിക്കില്ല. വകുപ്പ് നടത്തുന്ന അന്വേഷണത്തിലെ കണ്ടെത്തലുകള്‍ക്കാണ് പ്രാമുഖ്യമെന്ന് മന്ത്രി .
ഡിസ്മിസല്‍ ചോദ്യം ചെയ്ത് കിരണ്‍ കുമാര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലിനെ സമീപിച്ചെങ്കിലും അംഗീകരിച്ചില്ലെന്നും ആന്റണി രാജു പറഞ്ഞു.
കിരണ്‍കുമാര്‍ അറസ്റ്റിലായതിനു പിന്നാലെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.
അതേസമയം വിസ്മയയുടെ ആത്മഹത്യയില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിനെ 2021 ഓഗസ്റ്റ് ആറാം തീയതിയാണ് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത്. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ഒരാള്‍ മരിച്ച കേസില്‍ പ്രതിയായ ആളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് കേരളത്തില്‍ ആദ്യമായിട്ടായിരുന്നു. അതും കോടതി വിധി വരുന്നതിനു മുമ്പേ.
പോലീസിന്റെ നടപടിക്രമവുമായി ഇതിന് ബന്ധമില്ലെന്നും സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ചാണ് കിരണിനെതിരേ നടപടി സ്വീകരിച്ചതെന്നുമായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വിശദീകരണം. വകുപ്പുതല അന്വേഷണത്തില്‍ കിരണിനെതിരായ കുറ്റങ്ങള്‍ തെളിഞ്ഞതാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടര്‍ന്ന് ഭാര്യ മരണപ്പെട്ടത് മൂലം ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്. അതിനുള്ള വകുപ്പുണ്ടെന്നും അത് പലപ്പോഴും പ്രയോഗിക്കാറില്ലെന്നും അന്ന് മന്ത്രി പറയുകയും ചെയ്തു.
ഒരു കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പേ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് ഒരാളെ പിരിച്ചുവിടുന്നത് അപൂര്‍വനടപടിയാണ്. പിരിച്ചുവിട്ടതോടെ കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടില്ല. മറ്റ് ആനൂകുല്യങ്ങളും ലഭ്യമാകില്ല.
https://www.facebook.com/Malayalivartha