നിര്‍ണായക നീക്കവുമായി അതിജീവിത ഹൈക്കോടതിയില്‍; നടിയാക്രമിക്കപ്പെട്ട കേസില്‍ അട്ടിമറി നടത്തിയ അഭിഭാഷകര്‍ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍; ഇത് നീരാളിപിടുത്തം, ദിലീപിന് ഇനി രക്ഷയില്ല, ഭരണപക്ഷത്തുള്ളവരും കുടുങ്ങും..

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് അതിജീവിത. കേസില്‍ അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് എന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത് കോടതിയെ സമീപിച്ചത്.
മാത്രമല്ല തനിക്ക് നീതി ഉറപ്പാക്കാന്‍ കോടതി ശക്തമായി ഇടപെടണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അന്വേഷണത്തില്‍ നിന്ന് അവരെ ഒഴിവാക്കി കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അതിജീവിത നേരിട്ട് കോടതിയിലെത്തിയത്. തനിക്ക് ഇനി മറ്റ് മാര്‍ഗങ്ങളില്ലെന്നും അതിജീവിത പറഞ്ഞു. അഭിഭാഷകന്റെ രാഷ്ട്രീയ സ്വാധീനമാണ് അവര്‍ക്കെതിരെ അന്വേഷണം ഇല്ലാതെ കേസ് ഒതുക്കാന്‍ കാരണമായതെന്നും അതിജീവിത പറയുന്നുണ്ട്.
കേസ് അവസാനിപ്പിക്കാന്‍ ഭരണത്തിലുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തിയെത്തും നടി ആരോപിക്കുന്നുണ്ട്. നീതിക്കായി ഇനി കോടതിയെ സമീപിക്കുകയല്ലാതെ മറ്റ് വഴികളില്ല എന്നാണ് അതിജീവിത പറയുന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിലെ അനുബന്ധ റിപ്പോര്‍ട്ട് അങ്കമാലി കോടതിയില്‍ നല്‍കി. കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ കൂടി പ്രതി ചേര്‍ത്തുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ശരത്തിനെ 15ാം പ്രതിയായാണ് ചേര്‍ത്തിരിക്കുന്നത്. ശരത്തിന്റെ കൈയില്‍ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ഉണ്ടായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ അധിക കുറ്റപത്രമല്ലിത്.
തുടരന്വേഷണത്തിലെ അന്തിമ റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കും. ഈ മാസം 30 വരെയാണ് തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം.
തുടരന്വേഷണത്തിന് ഇനി സമയം നീട്ടി ചോദിക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ എട്ടാം പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ പ്രതിയാവില്ല. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ അന്വേഷണവും നിര്‍ത്തും.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടത്തിയത്. തുടരന്വേഷണം പുരോഗമിക്കുന്നതിനിടെ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.
അന്വേഷണ നടപടികള്‍ പാതി വഴിയില്‍ ഉപേക്ഷിച്ചാണ് തുടരന്വേഷണം അവസാനിപ്പിക്കുന്നതെന്ന് ആക്ഷേപമുയരുന്നുണ്ട്. ദിലീപിന്റെ അഭിഭാഷകര്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇടപെട്ടെന്ന് പല വട്ടം കോടതിയില്‍ പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. പക്ഷെ തുടരന്വേഷണം അവസാനിപ്പിക്കുമ്പോള്‍ അഭിഭാഷകര്‍ക്കെതിരായെ അന്വേഷണം എവിടെയുമെത്തിയിട്ടില്ല.
ഇവരെ അന്വേഷണത്തില്‍ നിന്നൊഴിവാക്കുകയും ചെയ്തു. അഭിഭാഷകരുടെ മൊഴി പോലും രേഖപ്പെടുത്താതെയാണ് തുടരന്വേഷണം അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha