Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെറുവത്തൂര്‍ ബാങ്കില്‍ നിന്ന് കളവു പോയ മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു; നാലു പ്രധാന പ്രതികള്‍ പിടിയില്‍

05 OCTOBER 2015 10:06 AM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ചെറുവത്തൂര്‍ വിജയ ബാങ്കിന്റെ കോണ്‍ക്രീറ്റ് തറ തുരന്ന് അഞ്ചു കോടി രൂപയുടെ കവര്‍ച്ച നടത്തിയത് ഏഴംഗ സംഘം. സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍, നാലു പ്രധാന പ്രതികളെയും അറസ്റ്റ് ചെയ്ത പൊലീസ് കളവു പോയ മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു.

അറസ്റ്റിലായത് ബളാല്‍ കല്ലഞ്ചിറ സ്വദേശിയും കാസര്‍കോട് സന്തോഷ് നഗറിലെ താമസക്കാരനുമായ അബ്ദുല്‍ ലത്തീഫ്(35), കര്‍ണാടക കുശാല്‍നഗര്‍ ബൈത്തനപള്ളിയിലെ എസ്. സുലൈമാന്‍ (ഇസ്മായില്‍-43), ബല്ല ജുമാമസ്ജിദിനു സമീപത്തെ മുബഷീര്‍(21), ചെങ്കള നാലാം മൈല്‍ ബേര്‍ക്കയില്‍ അബ്ദുല്‍ ഖാദര്‍(മനാഫ്-30) എന്നിവരാണ.് സ്‌ട്രോങ് മുറി തുരന്ന ഇടുക്കി എണ്ണകുളത്തെ രാജേഷ് മുരളിയുടെ(40) അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. കുടക് സ്വദേശികളായ അബ്ദുല്‍ അഷ്‌റഫ്, അബ്ദുല്‍ ഖാദര്‍ എന്നിവരാണ് പിടിയിലാകാനുള്ളത്. സ്‌ട്രോങ് മുറിയില്‍ നിന്നു കവര്‍ന്ന മൂന്നു ലക്ഷം രൂപ കണ്ടെത്താനായിട്ടില്ല. ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് രാജീവന്‍ വാച്ചാല്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു.

വിജയബാങ്ക് കവര്‍ച്ച ആസൂത്രണം ചെയ്തു നടപ്പാക്കിയത് കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറി കവര്‍ച്ചയുടെ സൂത്രധാരന്‍ അബ്ദുല്‍ ലത്തീഫ് തന്നെയാണെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് കൊടുവള്ളിയില്‍ ഉള്‍പ്പെടെ പല ബാങ്കുകള്‍ കവര്‍ച്ചയ്ക്കായി ആലോചിച്ചെങ്കിലും വിജയബാങ്ക് ഉറപ്പിക്കുകയായിരുന്നു. ലത്തീഫിന്റെ അയല്‍വാസിയായ അബ്ദുല്‍ ഖാദര്‍ വഴി കുടകില്‍ നിന്നു പരിചയപ്പെട്ട സുലൈമാനെ ഇസ്മായില്‍ എന്ന പേരില്‍ ചെറുവത്തൂരില്‍ എത്തിച്ചതും വിജയബാങ്കിനു തൊട്ടു താഴത്തെ ആറു കടമുറികള്‍ വാടകയ്ക്ക് എടുപ്പിച്ചതും ലത്തീഫായിരുന്നു.

ഇവിടെ മൊത്ത വ്യാപാരസ്ഥാപനം തുടങ്ങാനെന്ന പേരില്‍ കടയില്‍ അറ്റകുറ്റപ്പണി നടത്തിയ സുലൈമാന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ നാട്ടുകാരുടെ വിശ്വാസം നേടിയെടുത്തു. ബാങ്കിനു തുടര്‍ച്ചയായി അവധി വരുന്ന ദിവസങ്ങള്‍ നോക്കി, കവര്‍ച്ചാ സംഘാംഗങ്ങള്‍ ഇവിടെയെത്തി. 2013-ല്‍ ജയിലില്‍ വച്ചാണ് ലത്തീഫ് ഒട്ടേറെ കഞ്ചാവു കേസുകളില്‍ പ്രതിയും ചുമരു തുരക്കുന്നതില്‍ വിദഗ്ധനുമായ രാജേഷ് മുരളിയെ പരിചയപ്പെടുന്നത്. രാജേഷ് മുരളിയെ ഇടുക്കിയില്‍ നിന്നു ചെറുവത്തൂരിലേക്ക് വരുത്തുകയായിരുന്നു.

കവര്‍ച്ച നടന്ന സെപ്റ്റംബര്‍ 26ന് രാവിലെ ലത്തീഫ് ഉള്‍പ്പെടെയുള്ളവര്‍ വിജയബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെത്തിയിരുന്നു. തുരന്ന ശേഷം ലത്തീഫും മുരളിയുമാണ് ആദ്യം സ്‌ട്രോങ് മുറിയിലേക്കു കയറിയത്. അപ്പോള്‍ അലാം കേട്ടതോടെ സംഘം നീക്കം ഉപേക്ഷിച്ചു മടങ്ങി. പിന്നീട് തിരിച്ചെത്തി അലാം നശിപ്പിച്ചു. സ്‌ട്രോങ് മുറിയില്‍ തന്നെ ഉണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ചു തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വീണ്ടും അവര്‍ മടങ്ങിപ്പോയി. പിന്നീട് താക്കോല്‍ ഉപയോഗിക്കേണ്ട രീതി മനസ്സിലാക്കിയ ശേഷം ഞായറാഴ്ച രാവിലെ തിരിച്ചെത്തിയാണ് കവര്‍ച്ച നടത്തിയത്.

\"\"

ചെര്‍ക്കള ബേര്‍ക്കയിലെ പൊട്ടകിണറ്റില്‍ നിന്നു 8.75 കിലോ സ്വര്‍ണമാണ് ആദ്യം പൊലീസിനു ലഭിച്ചത്. ശേഷിച്ചതു കുഴിച്ചിട്ടത് എവിടെയെന്നു പറയാന്‍ ലത്തീഫ് വിസ്സമതിച്ചെങ്കിലും സഹായിയായ മുനാഫില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പേരൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നു കണ്ടെടുക്കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ണൂര്‍, മലപ്പുറം പ്രത്യേക ക്രൈം സ്‌ക്വാഡുകളുടെ സഹായത്തോടെയാണ് കേസ് തെളിയിച്ചത്. വിജയബാങ്കിന് എതിര്‍വശത്തെ ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിനു പുറത്തെ സിസിടിവി ദൃശ്യങ്ങള്‍, സൈബര്‍ സെല്‍ എന്നിവ അന്വേഷണത്തില്‍ നിര്‍ണായകമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends