വിധി സമൂഹത്തിന് പാഠമാകണം... പ്രതിയോട് അനുകമ്പ പാടില്ല.... വിസ്മയ കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭര്‍ത്താവ് കിരണിന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍... കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍

വിധി സമൂഹത്തിന് പാഠമാകണം... പ്രതിയോട് അനുകമ്പ പാടില്ല.... വിസ്മയ കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭര്‍ത്താവ് കിരണിന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍...
വിധി സമൂഹത്തിന് പാഠമാകണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. പ്രതിയോട് അനുകമ്പ പാടില്ലെന്നും പ്രത്യേക സാഹചര്യത്തില്‍ ആത്മഹത്യ കൊലപാതകമായി കണക്കാക്കാമെന്നും പ്രോസിക്യൂഷന്‍ .
പ്രതിക്ക് മാനസാന്തരം ഉണ്ടാകുകയാണെങ്കില്‍ ജയില്‍വാസത്തോടൊപ്പം മതിയെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു. സര്‍വീസ് ചട്ടവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങരുതെന്ന് ചട്ടമുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ കിരണ്‍ നിലത്തിട്ട് ചവിട്ടി. സമൂഹം ഇത് സഹിക്കില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്തി.
എന്നാല്‍, കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു. അച്ഛനും അമ്മയും രോഗികളാണെന്നും കുടുംബത്തിന്റെ ചുമതല തനിക്കാണെന്നും കിരണ്‍ കോടതിയെ അറിയിച്ചു.
അതേസമയം, ജീവപര്യന്തം പാടില്ലെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. ആത്മഹത്യാ പ്രേരണയ്ക്ക് ലോകത്തെവിടെയും ജീവപര്യന്തം ശിക്ഷയില്ല. പ്രതി ജീവപര്യന്തത്തിനുള്ള തെറ്റ് ചെയ്തിട്ടില്ലെന്നും കോടതിയില്‍ പ്രതിഭാഗം.
"
https://www.facebook.com/Malayalivartha