Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'രണ്ട് ദിവസത്തിലധികം നിന്നാൽ, മോളേ അവനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ? നീ ഇവിടെ നിന്നാൽ അവന്റെ കാര്യമെങ്ങനാ? എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയരും. താൻ വളർന്ന വീട്, ഓടിനടന്ന മുറ്റം, നട്ടപിച്ചകം, മുറിയിലെ ജനാല, പാട്ട് കേട്ടിരുന്ന റെക്കോർഡർ, ഇതെല്ലാം അവളെ നോക്കി കണ്ണുനിറയ്ക്കും...' വൈറലായി കുറിപ്പ്

27 MAY 2022 05:01 PM IST
മലയാളി വാര്‍ത്ത

കല്യാണം കഴിഞ്ഞാൽ പിന്നാലെ പെണ്ണിന് സ്വന്തം വീട് അന്യമായിപോകും. വല്ലപ്പോഴും അതിഥിയെപ്പോലെ നിൽക്കേണ്ടിവരുന്ന സാഹചര്യം. എന്നാലോ രണ്ട് ദിവസത്തിലധികം നിന്നാൽ, മോളേ അവനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ? നീ ഇവിടെ നിന്നാൽ അവന്റെ കാര്യമെങ്ങനാ?എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയരും. താൻ വളർന്ന വീട്, ഓടിനടന്ന മുറ്റം, നട്ടപിച്ചകം, മുറിയിലെ ജനാല, പാട്ട് കേട്ടിരുന്ന റെക്കോർഡർ, ഇതെല്ലാം അവളെ നോക്കി കണ്ണുനിറയ്ക്കും. നീ എപ്പോഴെത്തി? എന്നാ മടക്കം എന്നുള്ള ചോദ്യം സഹോദരങ്ങളിൽ നിന്നുമുയരും. ഇവർക്കെല്ലാം അന്യയായി പോയോ താൻ എന്നോർത്തവൾക്കുള്ളം പുകയും. ഫൗസിയ കളപ്പാട്ട് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്.

ഫൗസിയ കളപ്പാട്ട് പങ്കുവച്ച കുറിപ്പ് വായിക്കാം;

പെൺകുട്ടികൾക്കൊരു ദിനമെന്നൊക്കെ ഇപ്പോൾ കേട്ടാൽ പ്രത്യേകിച്ചൊന്നും തോന്നാറില്ല. സ്വന്തമായി ഒരിടം പോലുമില്ലാത്ത പെൺകുട്ടിക്ക് എന്ത് ദിനം? ദിനങ്ങളിൽ മാത്രം ഒതുങ്ങുന്ന പെണ്ണിടങ്ങൾ... സത്യത്തിൽ വിവാഹം കഴിയും വരെ മാത്രമേ ഒരുവൾക്ക് എന്റെ വീടെന്ന് പറയാൻ ഒരിടം ഉണ്ടാകൂ... വിവാഹത്തോടെ മിക്കവാറും അത് തകരും. ഭർത്താവിന്റെ \അടുത്ത് പോലും കാലക്രമേണ 'എന്റെ' എന്നത് ഇല്ലാതെ വീട്ടിൽ പോയിവരാമെന്ന് മാത്രം പറയും. അച്ഛൻ, അമ്മ എന്നീ ബന്ധങ്ങളിലുള്ള അടുപ്പമാവും അവളെ പഴയ ഇടത്തിലേയ്ക്ക് വരുത്തുന്നത്.

രണ്ട് ദിവസത്തിലധികം നിന്നാൽ, മോളേ അവനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ? നീ ഇവിടെ നിന്നാൽ അവന്റെ കാര്യമെങ്ങനാ? എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയരും. താൻ വളർന്ന വീട്, ഓടിനടന്ന മുറ്റം, നട്ടപിച്ചകം, മുറിയിലെ ജനാല, പാട്ട് കേട്ടിരുന്ന റെക്കോർഡർ, ഇതെല്ലാം അവളെ നോക്കി കണ്ണുനിറയ്ക്കും. നീ എപ്പോഴെത്തി? എന്നാ മടക്കം എന്നുള്ള ചോദ്യം സഹോദരങ്ങളിൽ നിന്നുമുയരും. ഇവർക്കെല്ലാം അന്യയായി പോയോ താൻ എന്നോർത്തവൾക്കുള്ളം പുകയും.

അടുപ്പിനരികിൽ പാതകം തുടയ്ക്കാൻ ഉപയോഗിക്കുന്ന തുണിയിലവൾ തന്റെ ഉടുപ്പിന്റെ നിറം കാണും.. ഏറെയിഷ്ടമായിരുന്നല്ലോ അതെന്നോർത്ത് നെടുവീർപ്പിടും... കവിതയും കഥയുമെഴുതി നിറച്ച മേശയിൽ അടുക്കിവച്ച പത്രം കാണാം.. എഴുതി നിറച്ച നോട്ട് ബുക്ക് ഏതോ കപ്പലണ്ടി കച്ചവടക്കാരന് ഉപകാരപ്പെട്ടു കാണും എന്നോർത്തവൾ നെടുവീർപ്പിടും...

പാട്ടിനും നൃത്തത്തിനും മിടുക്കിയായ പെൺകുട്ടിയുടെ ഫോട്ടോ തിരഞ്ഞാൽ കാണില്ല. ഒന്നെങ്കിലും കിട്ടിയാലോ അതവളാണെന്നറിയാത്ത വിധം മങ്ങി പോയിട്ടുണ്ടാകും. അന്നത്തെ നൃത്തം ചെയ്ത പെൺകുട്ടിയും സ്റ്റേജും, അവളെ എടുത്തുയർത്തിയ അച്ഛനും കണ്ണിൽ തെളിയും. നടന്നു നീങ്ങിയ ഇടവഴികളിലെവിടെയോ ഒരു തേങ്ങൽ കുരുങ്ങും, പൊട്ടിച്ചിരികൾ ഉയരും. നീണ്ട മുടികോതി നിന്നുകൊണ്ട് കൂട്ടുകാരിയോട് പങ്കുവച്ച സ്വപ്നങ്ങൾ അവിടെ തന്നെ ചീഞ്ഞഴുകി കിടക്കുന്നത് കാണും. ചെടികൾക്ക് വെള്ളമൊഴിച്ച് നിന്നപ്പോൾ കണ്ട പൂമ്പാറ്റകളുടെ ചിറകിന്റെ നിറമോർക്കാൻ ശ്രമിക്കും.

 

എനിക്കൊരു പാട് പറയാനുണ്ടെന്നവൾ അമ്മയോട് പറയാതെ പറയും. പെണ്ണായാൽ എല്ലാം സഹിക്കണമെന്ന വാചകം തലമുറകളായി പറഞ്ഞേ തീരൂ എന്ന വാശിയോടെ അവളെ കേൾക്കാതെ തന്നെയവർ അത് പറയും. നിനക്ക് സുഖമാണല്ലോയല്ലേ എന്നച്ഛൻ ചോദിച്ചെന്നു വരുത്തും. സുഖം എന്നവൾ യാന്ത്രികമായി പറയും. സ്വന്തമല്ലാത്ത വീട്ടിൽ നിന്ന് അത്ര പോലും സ്വന്തമല്ലാത്ത വീട്ടിലേക്കവൾ തിരിച്ചെത്തും. സ്വന്തമായി വീടുള്ള പെണ്ണ് ഭാഗ്യവതിയാണ്, സങ്കടം പറയാൻ ഒരിടം, ആരും ഇറങ്ങി പോ എന്ന് പറയാത്ത ഒരിടം...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (9 minutes ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (21 minutes ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (28 minutes ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (33 minutes ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (38 minutes ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (50 minutes ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (56 minutes ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (1 hour ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (1 hour ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (1 hour ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (1 hour ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (2 hours ago)

Malayali Vartha Recommends