Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുഞ്ഞേ നീ മരിച്ചത് നന്നായി.. ഇത്രയെങ്കിലും നീതി ലഭിച്ചല്ലോ!! ആൺമക്കളെ സ്ത്രീസംരക്ഷണ നിയമങ്ങളും അത് ലംഘിച്ചാൽ ലഭിക്കുന്ന ശിക്ഷയും അറിയിച്ചു വളർത്തുക! പെണ്മക്കളെ വിദ്യാഭ്യാസവും നിയമജ്ഞാനവും സാമ്പത്തികസ്വതന്ത്ര്യവും നൽകി വളർത്തുക... പിന്നെ ഏറ്റവും പ്രധാനം.. സ്ത്രീധനം കൊടുക്കാതിരിക്കുക.. പറ്റുവോ? യെവിടെ പറ്റാൻ!!

27 MAY 2022 05:19 PM IST
മലയാളി വാര്‍ത്ത

കൊല്ലത്ത് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസമയ. ഇന്നും മറക്കാൻ കഴിയില്ല. ഭാരതാവിന്റെ കൊടുംക്രൂരതയിൽ മടുത്ത് ജീവിതം അവസാനിപ്പിച്ചവൾ. ഭര്ത്താവ് കിരണിന് 10 വര്ഷം ജയിൽ ശിക്ഷയും പന്ത്രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ ഇതിനെ മുൻനിർത്തി ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

'ഒരു ഉറച്ച തീരുമാനമെടുത്ത് സുഹൃത്തുക്കളുടെ സഹായത്തോടെ അവൾ കോടതിയിലേക്ക് നീങ്ങുന്നു. ഒരു ഡിവോഴ്സ് മാത്രമല്ല അവൾ ആഗ്രഹിച്ചത്. സ്ത്രീധനം ചോദിച്ചു വാങ്ങിയത് മുതൽ ദേഹോപദ്രവം വരെ അവൾ കോടതിയിൽ തെളിയിക്കാൻ ശ്രമിക്കുന്നു. കിരൺ എന്ന മനുഷ്യനെ ശിക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നു. അതിനായി എല്ലാവരുടെയും സഹായവും സഹകരണവും തേടുന്നു. എന്ത് നടക്കുമെന്ന് നോക്കാം? വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ദീപ സൈറ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ദീപ സൈറ പങ്കുവച്ച കുറിപ്പ് വായിക്കാം;

വെറുതെ.. ഒരു കഥ പോലെ ഓർക്കാം.. വിസ്മയ മരിച്ചില്ല!

ഒരു ഉറച്ച തീരുമാനമെടുത്ത് സുഹൃത്തുക്കളുടെ സഹായത്തോടെ അവൾ കോടതിയിലേക്ക് നീങ്ങുന്നു. ഒരു ഡിവോഴ്സ് മാത്രമല്ല അവൾ ആഗ്രഹിച്ചത്. സ്ത്രീധനം ചോദിച്ചു വാങ്ങിയത് മുതൽ ദേഹോപദ്രവം വരെ അവൾ കോടതിയിൽ തെളിയിക്കാൻ ശ്രമിക്കുന്നു. കിരൺ എന്ന മനുഷ്യനെ ശിക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നു. അതിനായി എല്ലാവരുടെയും സഹായവും സഹകരണവും തേടുന്നു. എന്ത് നടക്കുമെന്ന് നോക്കാം?

സ്വന്തം വീട്ടിൽ അച്ഛൻ, ചേട്ടൻ, അമ്മ : കഴിവതും ഡിവോഴ്സ് ഇല്ലാതെ നോക്കാം മോളെ. അല്പം ക്ഷമയൊക്കെ നമ്മളും കാണിക്കണം. തീരെ സഹിക്കാൻ പറ്റാതെ ആയാൽ വേണമെങ്കിൽ നീ ഇവിടെ വന്നു നിന്നോ.! ഇനി നിനക്ക് നിർബന്ധം ആണെങ്കിൽ ഡിവോഴ്സ് നോക്കാം. അല്ലാതെ അയാളെ ഉപദ്രവിച്ചിട്ട് നമുക്കെന്ത് കിട്ടാനാണ്..!! നമുക്ക് മാത്രമാണ് നഷ്ടം. നിന്റെ ജീവിതമാണ് പോകുന്നത്. നാട്ടുകാർ നമ്മളെയാവും കുറ്റപ്പെടുത്തുക. ഇപ്പോൾ തന്നെ ബന്ധുക്കൾ പലരും മുറുമുറുത്തു തുടങ്ങി.

നാട്ടുകാർ : ഇപ്പോഴത്തെ പിള്ളേർക്ക് ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ ഉള്ള കഴിവില്ല.. ഒന്ന് പറഞ്ഞു രണ്ടാമത്തതിന് കോടതിയിലാ.. ആ ചെറുക്കൻ പാവമാണെന്നെ. കാണാനും കൊള്ളാം. നല്ല ജോലിയും. ഇവൾടെ അഹങ്കാരം..!! കൊടുക്കാമെന്നു പറഞ്ഞ കാശും കാറുമൊക്കെ കൊടുക്കണ്ടേ പിന്നെ? പറഞ്ഞു പറ്റിക്കാമൊ?? പെങ്കൊച്ചിന് വേറെ വല്ല റൊമാൻസും കാണുമെന്നെ... അല്ലാതെ പിന്നെ!

കിരണിന്റെ വീട്ടുകാർ : ഒരു നയാപൈസ ജീവനാംശം കൊടുക്കാത്ത രീതിയിൽ ഡിവോഴ്സ് ചെയ്ത് എടുക്കണം. അവൾ അനുഭവിക്കട്ടെ.. എന്റെ മോനു വേറെ നല്ല ബന്ധം കിട്ടും.. നല്ല കാറും കിട്ടും. അവൾ പെണ്ണാ.. അവളിനി ആ വീട്ടിൽ കിടന്നു നരകിക്കും!!

 

കിരൺ : കേസ് നീട്ടും ഞാൻ! അവൾ പഠിത്തം സമാധാനത്തോടെ തീർക്കില്ല. കോളേജിലും നാട്ടിലും അവളെപ്പറ്റി കഥകൾ അടിച്ചിറക്കിയാണെങ്കിലും അവളെ നാറ്റിക്കും ഞാൻ! നോക്കിക്കോ! അവസാനം

കോടതി : തെളിവില്ല... ഇത് പോരാ... ശിക്ഷിക്കാൻ പറ്റില്ല.. കൗൺസിലിങ് കൊടുക്കാം വേണേൽ!! ഡിവോഴ്സിന് വേണേൽ ശ്രമിക്കാം.

കുഞ്ഞേ നീ മരിച്ചത് നന്നായി.. ഇത്രയെങ്കിലും നീതി ലഭിച്ചല്ലോ!! ആൺമക്കളെ സ്ത്രീസംരക്ഷണ നിയമങ്ങളും അത് ലംഘിച്ചാൽ ലഭിക്കുന്ന ശിക്ഷയും അറിയിച്ചു വളർത്തുക. പെണ്മക്കളെ വിദ്യാഭ്യാസവും നിയമജ്ഞാനവും സാമ്പത്തികസ്വതന്ത്ര്യവും നൽകി വളർത്തുക. പിന്നെ ഏറ്റവും പ്രധാനം.. സ്ത്രീധനം കൊടുക്കാതിരിക്കുക.. പറ്റുവോ? യെവിടെ പറ്റാൻ!!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (10 minutes ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (22 minutes ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (29 minutes ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (34 minutes ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (39 minutes ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (51 minutes ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (57 minutes ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (1 hour ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (1 hour ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (1 hour ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (1 hour ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (2 hours ago)

Malayali Vartha Recommends