തൃക്കാക്കര വിധിയെഴുതുന്നു, വോട്ടെടുപ്പ് വൈകുന്നേരം ആറുമണിവരെ, രാവിലെ തന്നെ പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ഒരുങ്ങി മുന്നണികള്‍, ആത്മവിശ്വാസത്തോടെ സ്ഥാനാര്‍ത്ഥികള്‍

തൃക്കാക്കര വിധിയെഴുതുന്നു, വോട്ടെടുപ്പ് വൈകുന്നേരം ആറുമണിവരെ, രാവിലെ തന്നെ പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ഒരുങ്ങി മുന്നണികള്‍, ആത്മവിശ്വാസത്തോടെ സ്ഥാനാര്‍ത്ഥികള്‍ .
കാലവര്‍ഷം തുടങ്ങിയെങ്കിലും തൃക്കാക്കരയില്‍ ഇപ്പോള്‍ തെളിഞ്ഞ അന്തരീക്ഷമാണ്. മുതിര്‍ന്ന പൗരന്‍മാരാണ് ആദ്യമണിക്കൂറില്‍ വോട്ട് ചെയ്യാന്‍ എത്തിയവരിലേറെയും. മഴ മാറിനിന്നാല്‍ ആദ്യമണിക്കൂറുകളില്‍ തന്നെ മികച്ച പോളിംഗ് രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍.
രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. മണ്ഡലത്തിലെ 239 ബൂത്തുകളിലായാണ് വിധിയെഴുത്ത്. പി.ടിയുടെ തുടര്‍ച്ചയോ ഇടതിന്റെ സെഞ്ചുറിയോ അതോ താമരയുടെ ചിരിയോയെന്നതിന്റെ ആകാംക്ഷയിലാണു ജനമെങ്കിലും വിജയപ്രതീക്ഷയുടെ കൊടുമുടിയിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും.
239 പ്രിസൈഡിംഗ് ഓഫീസര്‍മാരും 717 പോളിംഗ് ഉദ്യോഗസ്ഥരുമായി ഒരു പിങ്ക് ബൂത്തും അഞ്ച് മാതൃകാ ബൂത്തുകളുമടങ്ങുന്ന 239 ബൂത്തുകളും സജ്ജമായിക്കഴിഞ്ഞു. 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 95274 പേര്‍ പുരുഷന്‍മാരും 101530 പേര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്. 3,633 പേര്‍ ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നവരാണ്.
ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഹരിത പ്രോട്ടോകോള്‍ ഉറപ്പാക്കിയാണ് ബൂത്തുകളെല്ലാം സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 239 പോളിംഗ് ബൂത്തുകളില്‍ 75 എണ്ണം ഓക്‌സിലറി ബൂത്തുകളാണ്. നിലവിലുള്ള കോവിഡ്19 മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പോളിംഗ്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക.
https://www.facebook.com/Malayalivartha

























