ഡ്രൈവര്‍ മാത്രമായി കെ.എസ്.ആര്‍.ടി.സി. ബസ് ഓടിയത് 18 കിലോമീറ്റര്‍.... തിരുവനന്തപുരത്തുനിന്ന് മൂലമറ്റത്തിനുപോയ കെ.എസ്.ആര്‍.ടി.സി. ബസാണ് കണ്ടക്ടറില്ലാതെ ഓടിയത്, സംഭവമിങ്ങനെ....

ഡ്രൈവര്‍ മാത്രമായി കെ.എസ്.ആര്‍.ടി.സി. ബസ് ഓടിയത് 18 കിലോമീറ്റര്‍.... തിരുവനന്തപുരത്തുനിന്ന് മൂലമറ്റത്തിനുപോയ കെ.എസ്.ആര്‍.ടി.സി. ബസാണ് കണ്ടക്ടറില്ലാതെ ഓടിയത്, സംഭവമിങ്ങനെ....
കണ്ടക്ടര്‍ മൂത്രമൊഴിക്കാനായി കയറിയ സമയത്തിന് ബസ് അടുത്ത സ്റ്റാന്‍ഡിലെത്തി. ഡ്രൈവര്‍ മാത്രമായി കെ.എസ്.ആര്‍.ടി.സി. ബസ് ഓടിയത് 18 കിലോമീറ്ററാണ്. ഇന്നലെ രാവിലെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് മൂലമറ്റത്തിനുപോയ കെ.എസ്.ആര്‍.ടി.സി. ബസാണ് കണ്ടക്ടറില്ലാതെ ഓടിയത്. തിരുവനന്തപുരത്തുനിന്ന് ബസ് കൊട്ടാരക്കരയിലെത്തിയപ്പോള്‍ കണ്ടക്ടര്‍ മൂത്രമൊഴിക്കാനായി ഇറങ്ങി.
അല്‍പ്പം കഴിഞ്ഞ് യാത്രക്കാരിലാരോ ഡബിള്‍ ബെല്ലടിച്ചു. ഇതോടെ ഡ്രൈവര്‍ ബസെടുത്തു. കണ്ടക്ടര്‍ ആവശ്യം കഴിഞ്ഞ് തിരികെവന്നപ്പോഴാണ് ബസ് വിട്ടുപോയ കാര്യമറിയുന്നത്.
കൊട്ടാരക്കര ഡിപ്പോയില്‍നിന്ന് വിവരം അടൂര്‍ ഡിപ്പോയില്‍ അറിയിച്ചതിനെത്തുടര്‍ന്ന് ബസ് സ്റ്റാന്‍ഡില്‍ പിടിച്ചിട്ടു. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് കണ്ടക്ടര്‍ മറ്റൊരു ബസില്‍ അടൂരിലെത്തിയശേഷമാണ് മൂലമറ്റത്തേക്ക് ബസ് പുറപ്പെട്ടത്. ഈസമയമത്രയും യാത്രക്കാര്‍ ക്ഷമയോടെ ബസില്‍ കാത്തിരിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























