ബിനീഷ് കോടിയേരിയുടെ കഞ്ചാവ് കൃഷി! ജോ ജോസഫിന് പുറമെ കോടിയേരിയുടെ മകനും അബ്ദുള്‍ ലത്തിഫിന്റെ കത്രികപൂട്ട്; വൈറല്‍ ചിത്രത്തിന് പിന്നില്‍ ഞെട്ടിക്കുന്ന സത്യം; പൊട്ടിത്തെറിച്ച് സിപിഎം; ലക്ഷ്യം സിപിഎമ്മിന്റെ സര്‍വ്വനാശം..

ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ പടച്ച് അപ്ലോഡ് ചെയ്ത കേസിലെ പ്രധാനപ്രതി ഇന്നലെയാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിയായ അബ്ദുള്‍ ലത്തീഫാണ് തൃക്കാക്കരയില്‍ വോട്ടെടുപ്പ് തകൃതിയായി നടക്കുമ്പോള്‍ അറസ്റ്റിലായത്.
എന്നാല്‍ ഇപ്പോഴിതാ അബ്ദുള്‍ ലത്തീഫിനെ കുറിച്ച് ചില ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇയാള്‍ നേരത്തേയും സോഷ്യല്‍ മീഡിയ വഴി നേരത്തെയും വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നാണ് വിവരം. സിപിഎം സംസ്ഥാന സെക്രിട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി കഞ്ചാവ് ചെടി നടുന്ന ചിത്രമാണ് അബ്ദുള്‍ ലത്തീഫിന്റെ പേജിലുള്ളത്.
മെയ് നാലിനാണ് ബിനീഷിനെതിരായ വ്യാജ ചിത്രം പങ്കുവെച്ചത്.'മദ്യത്തിന് വീണ്ടും വില കൂടുന്നത് പാവപ്പെട്ട കഞ്ചാവ് കര്‍ഷകരെ സഹായിക്കാന്‍ വേണ്ടിയല്ല എന്ന് പറയാന്‍ പറഞ്ഞു.' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ ചിത്രം ഫോട്ടോഷോപ്പാണെന്ന് മനസ്സിലാക്കാം.
സിപിഎമ്മിനെ തകര്‍ക്കുക എന്ന ലക്ഷത്തോടെയാണ് അബ്ദുള്‍ ലത്തിഫ് ഇക്കാര്യങ്ങള്‍ ചെയ്യുന്നത്. ഇയാളുടെ സോഷ്യല്‍മീഡിയ പോജുകളില്‍ മുസ്ലീം ലീഗ്, യുഡിഎഫ് അനുകൂല പോസ്റ്റുകളും കാണാം. നേരത്തെ എം കെ മുനീറിന്റെ ചിത്രവും പേജിന്റെ പ്രൊഫൈല്‍ ചിത്രമായി വെച്ചിരുന്നു.
ട്വിറ്ററില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാള്‍ വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ജോജോസഫിനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ നേരത്തെ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. പാലക്കാട് സ്വദേശികളായ ശിവദാസന്‍, ഷുക്കൂര്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരും കോണ്‍ഗ്രസ് ബന്ധമുള്ളവരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേണ്‍ഗ്രസ് ആമയൂര്‍ മണ്ഡലം പ്രസിഡന്റാണ് അറസ്റ്റിലായ ഷുക്കൂര്‍.
യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹിയാണ് ശിവദാസന്‍. അറസ്റ്റിലായ രണ്ടുപേര്‍ക്ക് പുറമേ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ സൈബര്‍ വിദഗ്ധര്‍ വിശദമായി പരിശോധിച്ചു വരുകയായിരുന്നു. അതിനിടയിലാണ് വീഡിയോ അപ്ലോഡ് ചെയ്തയാള്‍ തന്നെ പോലീസിന്റെ പിടിയിലായത്.
അതേസമയം നേരത്തെ അറസറ്റിലായ എറണാകുളം മെഡിക്കല്‍കോളേജ് ജീവനക്കാരനായ കെ ഷിബുവിനെതിരെ ശക്തമായ നടപടി മെഡിക്കല്‍ കോളജ് അധികൃതര്‍ സ്വീകരിച്ചു എന്നാണ് വിവരം. ക്ലീനിങ് വിഭാഗത്തിലെ താത്കാലിക ജീവനക്കാരനായിരുന്ന ഷിബുവിനെ പിരിച്ചുവിട്ടു. കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത ഷിബുവിനെ തൃക്കാക്കര പൊലീസിന് കൈമാറിയിരുന്നു. ആര്‍ടി ആക്ട്, ഐടി ആക്ട് സെക്ഷന്‍ 67 (എ) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. നിലവില്‍ ഈ സംഭവത്തില്‍ ആറുപേരാണ് അറസ്റ്റിലുള്ളത്.
അതേസമയം ഇടത് സ്ഥാനാര്‍ത്ഥിയുടെ വ്യാജ വീഡിയോ വിവാദം അവസാന ഘട്ടത്തിലും സിപിഎം ആളിക്കത്തിച്ചിരുന്നു. വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് കടന്നത്. എന്തായാലും ജോജോസഫ് നല്ലവനാണെന്ന് തെളിയിക്കാന്‍ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിള്‍ തന്നെ സിപിഎമ്മിന് സാധിച്ചു. ഇത് വോട്ട് എണ്ണുമ്പോള്‍ പ്രതിഫലിക്കും എന്നാണ് സിപിഎമ്മിന്റെ കണക്കുക്കൂട്ടല്‍..
അതേസമയം അബ്ദുള്‍ലത്തീഫിന്റെ അറസ്റ്റിനെ തള്ളി രംഗത്തുവന്നിരിക്കുകയാണ് മുസ്ലീം ലീഗ് നേതാവ് പിഎംഎ സലാം. 'പരാജയം മുന്നില്‍ കണ്ട് തെരഞ്ഞെടുപ്പ് ദിനത്തില്‍ നടത്തിയ അറസ്റ്റ് നാടകം ബഹുകേമം. പ്രതി മുസ്ലീം ലീഗുകാരനാണെന്ന പച്ചക്കളവ് പ്രചരിപ്പിക്കുന്നവരെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു.' എന്നായിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha
























