നിലവിളിച്ച് കൂട്ടുകാര്‍... സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ വയനാട്ടില്‍ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി.... കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

നിലവിളിച്ച് കൂട്ടുകാര്‍... സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ വയനാട്ടില്‍ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി.... കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പനമരം പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. അഞ്ചുകുന്ന് സ്വദേശി ആരിഫിന്റെ മകന്‍ മുഹമ്മദ് നിഹാലാണ് മരിച്ചത്. ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ്. സുഹൃത്തുകളോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം കോട്ടയം തൃക്കോതമംഗലത്ത് പതിനഞ്ച്‌വയസ്സുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. പരുത്തുംപാറ സ്വദേശി അഖിലാണ് മരിച്ചത്. സുഹൃത്തുക്കളുമായി തോട്ടില്‍ കുളിക്കാനെത്തിയ അഖില്‍ വെള്ളത്തില്‍ വീണ വസ്ത്രം എടുക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തിയാണ് അഖിലിന്റെ മൃതദേഹം പുറത്തെടുത്തത്.
"
https://www.facebook.com/Malayalivartha
























