സംസ്ഥാനത്ത് ഇത്തവണ അധിക വേനല്‍മഴ ലഭിച്ചതായി കാലാവസ്ഥ റിപ്പോര്‍ട്ട്; ശരാശരിയിലും അധിക മഴ എല്ലാ ജില്ലകളിലും ലഭിച്ചു; എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ കിട്ടിയിരിക്കുന്നത്

ഇന്ന് ജൂൺ ഒന്നാണ്. അതായത് ഇനി അങ്ങോട്ട് മഴയുടെ ദിനങ്ങളാണ്. ഇപ്പോൾ ഇതാ കാലാവസ്ഥയുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ് . സംസ്ഥാനത്ത് ഇത്തവണ അധിക വേനല്‍മഴ ലഭിച്ചതായി കാലാവസ്ഥ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.
ശരാശരിയിലും അധിക മഴ എല്ലാ ജില്ലകളിലും ലഭിച്ചു. കോട്ടയം ജില്ലയില്‍ 124%, എറണാകുളത്ത് 152% എന്നിങ്ങനെ അധികമഴ ലഭിച്ചു. കോട്ടയം തീക്കോയിയില്‍ 1422 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ലഭിച്ച ദീര്‍ഘകാല ശരാശരിയേക്കാള്‍ 108% അധിക വേനല്‍മഴയാണ് ഇത്തവണ ലഭിച്ചത്.
2 ദിവസം നീണ്ടു നിന്ന വേനലില്‍ 85% അധിക മഴ കിട്ടിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 1 മുതല്‍ മേയ് 31 വരെ 361.5 മില്ലിമീറ്റര്‍ മഴ കിട്ടിയിട്ടുമുണ്ടായിരുന്നു . പക്ഷേ ഈ പ്രാവശ്യം 668.5 മില്ലീമീറ്റര്‍ മഴ കിട്ടിയിരിക്കുകയാണ് .
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ കിട്ടിയിരിക്കുന്നത്. ജില്ലയില്‍ 1007.6 മില്ലിമീറ്റര്‍ മഴ കിട്ടിയിരിക്കുകയാണ്. കോട്ടയത്ത് 971.6 മില്ലിമീറ്ററും കാസര്‍ഗോഡ് 473 മില്ലിമീറ്ററും പാലക്കാട് 396.8 മില്ലിമീറ്റര്‍ വേനല്‍ മഴയാണ് കിട്ടിയിരിക്കുന്നത് .
https://www.facebook.com/Malayalivartha
























