പിണറായി മമ്പറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍എസ്എസ് ആക്രമണം... കണ്ണൂര്‍ ഡിസിസി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്

പിണറായി മമ്പറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍എസ്എസ് ആക്രമണം. കണ്ണൂര്‍ ഡിസിസി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്.
ഡിസിസി സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രന്‍, വേങ്ങാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മിഥുന്‍ മറോളി, സെക്രട്ടറി പ്രയാഗ് പ്രദീപന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.പടിഞ്ഞിറ്റമുറ്റി മേത്തട്ട മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപത്താണ് ആക്രമണം ഉണ്ടായത്.
ആക്രമിച്ചവരില്‍ ഇരുപതോളം പേര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. പരുക്കേറ്റ മൂവരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്തെ ക്രമിനല്‍ പശ്ചാത്തലമുളള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി കൊടുത്തിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിട്ടില്ലെന്നും ആരോപണമുയരുന്നു.
"
https://www.facebook.com/Malayalivartha
























