പൂരിമസാല കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; തൃശൂരിലെ ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു

കേരളത്തിൽ വീണ്ടും ഭക്ഷ്യവിഷബാധ. ഇത്തവണ തൃശൂരിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായിരിക്കുന്നത്. തൃശൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
നിലവിൽ അഞ്ചുപേർ ചികിത്സ തേടി ആശുപത്രിയിലെത്തിയിരിക്കുകയാണ്. ഭക്ഷ്യവിഷബാധയേറ്റത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്കായിരുന്നു. അനീഷ, ആഷിക, കീർത്തന, റീത്തു, ആര്യ എന്നിവർ ചികിത്സ തേടിയിരിക്കുകയാണ്.
പടിഞ്ഞാറേ കോട്ടയിലെ അൽ മദീന ഹോട്ടലിൽ നിന്നും പൂരിമസാലയാണ് കഴിച്ചത്. അവിടെ നിന്നുമാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്. ഭക്ഷണം കഴിച്ചതോടെ ഇവർക്ക് വയറുവേദന അനുഭവപ്പെട്ടു . ഛർദ്ദി, വിറയൽ എന്നീ ലക്ഷണങ്ങൾ കണ്ടതോടെ ചികിത്സ തേടുകയും ചെയ്തു.
ഭക്ഷ്യസുരക്ഷാ വകുപ്പെത്തി ഹോട്ടൽ പൂട്ടിച്ചു. ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചു. കേരളത്തിൽ തുടരെ തുടരെ ഭക്ഷ്യവിഷബാധയേൽക്കുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ് .
https://www.facebook.com/Malayalivartha
























