വിജയ് ബാബു പ്രത്യക്ഷപ്പെട്ടു! തൊട്ടാല്‍ പണികിട്ടും, പൂട്ടാന്‍ കാത്തുനിന്ന പോലീസുകാര്‍ കാവല്‍ക്കാരി നിന്നു! വാക്കുകളിലും ആത്മവിശ്വാസം ഒളിപ്പിച്ച് നടന്‍, എന്തും സംഭവിക്കാവുന്ന നിര്‍ണായക മണിക്കൂറുകള്‍..

നടനും നിര്‍മ്മാതാവുമായ വിജയ് ബാബു കൊച്ചിയിലെത്തി. 39 ദിവസത്തെ ഒളിച്ചുതാമസത്തിനൊടുവിലാണ് താരം നാട്ടിലേക്ക് മടങ്ങിയത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വിജയ് പറന്നിറങ്ങിയത്.
ഇടക്കാലമുന്‍കൂര്‍ ജാമ്യം കിട്ടിയതിന് പിന്നാലെയാണ് നടന്‍ മടങ്ങിയെത്തിയത്. അതേസമയം കോടതിയില്‍ വിശ്വാസമുണ്ടെന്നും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്നും നാട്ടിലെത്തിയ വിജയ് പറഞ്ഞു. മാത്രമല്ല പോലീസുമായി സഹകരിച്ച് സത്യം തെളിയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹം സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകും എന്നാണ് വിവരം.
കോഴിക്കോട് സ്വദേശിനിയും പുതുമുഖ നടിയുമായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് വിജയ്ബാബു നാടുവിട്ടത്. ആദ്യം ദുബായിലേക്കും പിന്നീട് ജോര്‍ജ്ജിയയിലേക്കുമാണ് നടന്‍ കടന്നത്. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. അവിടെ നിന്ന് ജോര്‍ജിയയിലേക്കും പോയിരുന്നു.
അറസ്റ്റ് ചെയ്യും എന്നുള്ളതിനാലാണ് ഇന്നലെ എത്താതിരുന്നതെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതിയെ നടന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇടക്കാലമുന്‍കൂര്‍ ജാമ്യം കിട്ടിയതിന് പിന്നാലെയാണ് നടന്‍ മടങ്ങിയെത്തിയത്. വിജയ് ബാബുവിന്റെ അറസ്റ്റ് താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തുമ്പോള്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. അറസ്റ്റില്‍ നിന്ന് ഇമിഗ്രേഷന്‍ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണം എന്നും കോടതി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജയ് ബാബു സെഫായി നാട്ടില്‍ ലാന്‍ഡ് ചെയ്തത്.
അതേസമയം അറസ്റ്റ് ചെയ്യരുതെന്ന് കോടതിയുടെ നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. നടന്‍ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാകും എന്നാണ് ലഭിക്കുന്ന വിവരം.
പോലീസിനെ സംബന്ധിച്ചിടത്തോളം വിജയ്ബാബുവിന്റെ മടങ്ങിവരവ് ഏറെ പ്രധാനമാണ്. കാരണം താരത്തെ നാട്ടിലെത്തിക്കാന്‍ പല വഴികളും, പതിനെട്ട് അടവുകളും പോലീസ് പയറ്റിയിരുന്നു. ആദ്യം സ്വന്തം നിലയില്‍ അന്വേഷണം നടത്തി. പിന്നീട് ഇന്റര്‍പോളിന്റെ സഹായം തേടി, യുഎഇ പോലീസിന്റെ സഹായം തേടി, പിടികിട്ടാപുളളിയായി പ്രഖ്യാപിച്ചു എന്നിട്ടും വിജയ്യെ പൊക്കാന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല കോടതിയും ഇന്നലെ രൂക്ഷ ഭാഷയില്‍ പോലീസിനെ വിമര്‍ശിച്ചിരുന്നു.
വിജയ് ബാബു വിദേശത്ത് തുടര്‍ന്നാല്‍ എന്ത് ചെയ്യാന്‍ പറ്റും. ഒരു മാസമായിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല. വിദേശത്ത് പോയ എല്ലാവരെയും നിങ്ങള്‍ക്ക് പിടിക്കാനായോ എന്ന് പൊലീസിനോട് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ വിജയ് ബാബുവുമായി ഒത്തു കളിക്കുകയാന്നോ എന്ന് പോലും സംശയിച്ചു പോകുകയാണെന്ന് കോടതി പറഞ്ഞു. ലോകത്ത് ചില ദ്വീപുകളില്‍ താമസിക്കാന്‍ ഇന്ത്യന്‍ വിസയോ, പാസ്‌പോര്‍ട്ട് ഒന്നും വേണ്ടെന്ന് ഓര്‍ക്കണമെന്ന് കോടതി പറഞ്ഞിരുന്നു.
എന്തായാലും വിജയ് ബാബു നാട്ടിലെത്തിയ സ്ഥിതിക്ക് ഓടിനടന്ന് തളര്‍ന്ന പോലീസിന് കുറച്ച് ആശ്വാസമായിരിക്കുകയാണ്. അതേസമയം നടന്‍ മറ്റെന്തെങ്കിലും നാടകം കളിക്കാന്‍ പദ്ധതിയിടുന്നുണ്ടോ എന്നുകൂടി കണ്ടറിയേണ്ടതുണ്ട്.
https://www.facebook.com/Malayalivartha
























