ഭക്ഷണം കഴിച്ച് പണം നല്‍കില്ല, ചോദിച്ചാല്‍ ഭക്ഷ്യവിഷബാധയെന്നും പോലീസിനെ അറിയിക്കുമെന്നും ഭീഷണി! കേരളത്തെ പൂട്ടിക്കാനൊരുങ്ങി തട്ടിപ്പുസംഘം വിലയുന്നു; പതിനായിരങ്ങള്‍ നഷ്ടമായ കടയുടമകള്‍ അങ്കലാപ്പില്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ..

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയെ കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമാണ്. അത്രമേല്‍ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ അവസരം മുതലെടുത്ത് കടക്കാരെ വഞ്ചിക്കുന്ന ഒരു കൂട്ടം ആളുകളും സംസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മലപ്പുറത്ത് നിന്ന് കഴിഞ്ഞ ദിവസം വന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. അതായത് ഭക്ഷ്യ വിഷബാധ എന്നത് സംസ്ഥാനത്ത് ഒരു ട്രന്‍ഡായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ അതില്‍പിടിച്ച് ആളെ പറ്റിക്കുകയാണ് ചിലര്‍.. ഹോട്ടലില്‍ നിന്ന് മൂക്ക് മുട്ടെ ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുകയാണ് ഇവര്‍ ചെയ്യുന്നത്. ഇങ്ങനെ ആളെ പറ്റിക്കുന്ന ഒരു സംഘം തവന്നെ മലപ്പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്.
മലപ്പുറം ജില്ലയിലെ വേങ്ങേരിയിലാണ് സംഭവം നടന്നത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം അത് പഴകിയതാണെന്ന് പറയുകയും പരാതി നല്‍കാതിരിക്കാന്‍ നാല്‍പ്പതിനായിരം രൂപ ആവശ്യപ്പെടുകയും ചെയ്തതായി ഹോട്ടലുടമ വെളിപ്പെടുത്തി. മാത്രമല്ല സംഘത്തിന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കി ഹോട്ടല്‍ പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കടയുടമ പറയുന്നു.
എന്നാല്‍ ഇങ്ങനെ വ്യാജ പരാതിയുമായി എത്തി ഹോട്ടലുകള്‍ പൂട്ടിക്കുന്നത് ആദ്യത്തെ സംഭവമല്ല. നേരത്തെയും ഈ സംഘം ഇത്തരത്തില്‍ ഒരു കട അടപ്പിച്ചിട്ടുണ്ട്. വേങ്ങേരിയിലെ തന്നെ മറ്റൊരു ഹോട്ടലാണ് ഇവര്‍ പൂട്ടിച്ചിട്ടത്.
ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടുന്ന ഈ സംഘത്തില്‍ നാലുപേരാണ് ഉള്ളത്. ഹോട്ടലില്‍ കയറി ബ്രോസ്റ്റഡ് ചിക്കന്‍ കഴിക്കുകയും ശേഷം അവസാനത്തെ കഷ്ണം ചൂണ്ടിക്കാട്ടി ഇത് പഴകിയതാണെന്നും രുചി വ്യത്യാസമുണ്ടെന്നും പറഞ്ഞ് ഇവര്‍ ഭീഷണിപ്പെടുത്തി എന്നുമാണ് കടയുടമ പറയുന്നത്. മാത്രമല്ല ഉടമയുടെ മൊബൈല്‍ നമ്പര്‍ വാങ്ങി മടങ്ങിയ ഇവര്‍ പിന്നീട് വിളിച്ച് നാല്‍പ്പതിനായിരം രൂപ ആവശ്യപ്പെട്ടു.
തങ്ങള്‍ പരാതി നല്‍കി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയാല്‍ ഒറ്റദിവസം കൊണ്ട് ഹോട്ടലിന്റെ കഥ കഴിയുമെന്നാണ് സംഘം പറഞ്ഞത്. മൂന്നാഴ്ച മുന്‍പ് വേങ്ങരയിലെ മന്തി ഹൗസ് പൂട്ടിച്ചതു തങ്ങളാണന്നും സംഘം അവകാശപ്പെട്ടു. പലവട്ടം തര്‍ക്കിച്ച ശേഷം ഇരുപത്തിയയ്യായിരം രൂപ നല്‍കിയാല്‍ ഹോട്ടലിനെതിരെ പരാതി നല്‍കില്ലെന്നും സംഘം അറിയിച്ചതായി ഹോട്ടലുടമ പറഞ്ഞു.
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുകാലമായി ഭക്ഷ്യവിഷബാധ ഉണ്ടാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. കര്‍ശനമായ പരിശോധനകളും ഭക്ഷ്യവകുപ്പ് നടത്തുന്നുണ്ട്. അതേസമയം ഇത് തന്നെ അവസരം എന്ന് കരുതിയാണ് തട്ടിപ്പ് സംഘം നടക്കുന്നത്.
നിലവില്‍ ഭക്ഷ്യവിഷബാധ സംസ്ഥാനത്തെ പിടിച്ചുകുലുക്കുന്നതിനാല്‍ കടക്കാര്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. മാത്രമല്ല സംഘത്തിന്റെ ഭീഷണിയെ എങ്ങനെ നേരിടണമെന്നും അറിയാത്ത അവസ്ഥയിലാണ് കടയുടമകള്‍....
https://www.facebook.com/Malayalivartha
























