അയല്‍വാസിയുടെ പറമ്പിലെ റമ്പൂട്ടാന്‍ മരത്തിലേക്ക് കല്ലെറിഞ്ഞ് കുട്ടികൾ ; കല്ലുകളിലൊന്ന് വീടിന്റെ വാതിലില്‍ തട്ടി ശബ്ദം ഉണ്ടായി; വീട്ടുടമസ്ഥന്‍ പുറത്തിറങ്ങിയതോടെ പേടിച്ച് വിറച്ച് കുട്ടികൾ ചെയ്തു കൂട്ടിയത്! ഒരു രാത്രി മുഴുവൻ ഒളിവിൽ; പിറ്റേന്ന് രാവിലെ സംഭവിച്ചത്!

റമ്പൂട്ടാന്‍ മരത്തില്‍ കല്ലെറിഞ്ഞ കുട്ടികൾ ഒളിവിൽ പോയി. അയല്‍വാസിയുടെ പറമ്പിലെ റമ്പൂട്ടാന്‍ മരത്തില്‍നിന്ന് പഴം കല്ലെറിഞ്ഞു വീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു രണ്ട് ആണ്‍കുട്ടികള്‍. ഇതിനിടെ എറിഞ്ഞ കല്ലുകളിലൊന്ന് വീടിന്റെ വാതിലില്‍ തട്ടി ശബ്ദം ഉണ്ടായി. ഇതുകേട്ട് വീട്ടുടമസ്ഥന്‍ പുറത്തിറങ്ങി. വീട്ടുടമസ്ഥൻ അറിഞ്ഞതോടെ ഭയന്ന് വിറച്ച് കുട്ടികൾ ഒളിവിൽ പോയി .
കുട്ടികള്‍ ഭയന്ന് തൊട്ടടുത്തുള്ള പുല്‍കൂട്ടത്തില്‍ ഒളിക്കുകയായിരുന്നു. റമ്പൂട്ടാനെറിഞ്ഞ കല്ല് ഉന്നംതെറ്റി സ്ഥലമുടമസ്ഥന്‍ വിവരമറിയുകയായിരുന്നു. വണ്ണപ്പുറം ടൗണിലായിരുന്നു സംഭവം നടന്നത്. പേടിച്ചുവിറച്ച് ഒളിവിലായിരുന്നു കുട്ടികൾ.കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു.
മോഷ്ടാക്കളെ തിരക്കിയാണ് അവരെത്തിയതെന്ന് പേടിച്ച് കുട്ടികള്‍ ഭയന്നു പോയി. ഒളിസ്ഥലത്തുനിന്ന് തൊട്ടടുത്തുള്ള വീടിന്റെ ടെറസ്സില്‍ കയറി അവര്‍ ഒളിച്ചു. അവിടയിരുന്ന് ഇവര്‍ ഉറങ്ങിപ്പോയി. നാട് മുഴുവന്‍ കുട്ടികൾക്കായി തെരച്ചിൽ നടത്തിയിരുന്നു. ഒളിച്ചിരിക്കുന്നതിനിടയിൽ കുട്ടികൾ തളർന്ന് ഉറങ്ങിപ്പോകുകയായിരുന്നു. പേടിച്ചെങ്കിലും രാവിലെ തിരികെ വീട്ടിലെത്തിയപ്പോൾ നാടിനും വീട്ടുകാര്‍ക്കും ആശ്വാസമായി മാറുകയും ചെയ്തു.
https://www.facebook.com/Malayalivartha
























