സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നത് മെരിറ്റും സംവരണവും സാമൂഹ്യനീതിയും ഉറപ്പാക്കിയെന്ന് സര്‍ക്കാര്‍ നിലപാട്

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നത് മെരിറ്റും സംവരണവും സാമൂഹ്യനീതിയും ഉറപ്പാക്കിയെന്ന് സര്‍ക്കാര്‍ നിലപാട്.
അത്യാധുനിക കോഴ്‌സുകളിലടക്കം 35 % സീറ്റെങ്കിലും സര്‍ക്കാരിന് നല്‍കണം. സമര്‍ത്ഥരായ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തണം. എറണാകുളം രാജഗിരി, തിരുവനന്തപുരം മാര്‍ഇവാനിയോസ് എന്നിവയുടെ അപേക്ഷകളാണ് സര്‍ക്കാരിനു മുന്നിലുള്ളത്. കര്‍ണാടകത്തിലെ മെഡിക്കല്‍ സര്‍വകലാശാലയടക്കം താത്പര്യം അറിയിച്ചിട്ടുണ്ട്.
യു.ജി.സി അനുമതി ലഭിക്കാന്‍ സര്‍ക്കാരിന്റെ എന്‍.ഒ.സി ആവശ്യമായതിനാല്‍ താല്പര്യമുള്ള സ്ഥാപനങ്ങള്‍ ഇതിന് വഴങ്ങേണ്ടി വരും. തോന്നും പടിയുള്ള പ്രവര്‍ത്തനത്തിന് കടിഞ്ഞാണിട്ടാവും പൊതുഖജനാവിലെ പണം മുടക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് മികവുറ്റ പഠന സൗകര്യം ലഭ്യമാക്കുന്ന സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നത്.
ഒ.ബി.സി, പട്ടിക വിഭാഗം അടക്കം സംവരണം പാലിച്ച് പ്രവേശനം,സ്‌കോളര്‍ഷിപ്പ് എന്നിവയില്‍ ഉറപ്പു ലഭിച്ചാലേ എന്‍.ഒ.സി നല്‍കൂ.
സ്വകാര്യസര്‍വകലാശാലകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നയം രൂപീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരും അക്കാഡമിക് വിദഗ്ദ്ധരുമടങ്ങിയ സമിതി രൂപവത്ക്കരിക്കും. നിയന്ത്രണ സമിതിയില്‍ യു.ജി.സിയുടെയും, സര്‍ക്കാരിന്റെയും ഓരോ പ്രതിനിധി ഉണ്ടാവും.
പരാതികള്‍ പരിഹരിക്കേണ്ട കോര്‍ട്ടിലും സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തും.സര്‍ക്കാര്‍ നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകളാവാമെന്നാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശ.
സ്വകാര്യ സര്‍വകലാശാലകള്‍ക്ക് യു.ജി.സി അനുമതിയോടെ അത്യാധുനിക കോഴ്‌സുകള്‍ ആരംഭിക്കാം. സിലബസ്, പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം, ബിരുദം നല്‍കല്‍ എന്നിവ സര്‍വകലാശാലകളുടെ അധികാരമാണ്. നഗരങ്ങളില്‍ 20ഏക്കര്‍, ഗ്രാമങ്ങളില്‍ 30 ഏക്കര്‍ ഭൂമിയുള്ള കോര്‍പറേറ്റ് മാനേജ്‌മെന്റുകള്‍, ട്രസ്റ്റുകള്‍, സൊസൈറ്റികള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം.
ഇരുപതു കോടി സ്ഥിരനിക്ഷേപവും മുപ്പതു കോടി പ്രവര്‍ത്തന ഫണ്ടുമുണ്ടായിരിക്കണം. ഇരുപതു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കേ അപേക്ഷിക്കാനാവൂ. 3.26നാക് ഗ്രേഡിംഗ് ലഭിച്ചിരിക്കണം. സ്വയംഭരണ പദവിയുള്ള കോളേജുകള്‍ക്കും അപേക്ഷിക്കാം. എന്‍ജിനിയറിംഗ്, മെഡിക്കല്‍,നിയമം, മാനേജ്‌മെന്റ് പഠനത്തിന് സര്‍വകലാശാലകള്‍ തുടങ്ങാം.
https://www.facebook.com/Malayalivartha
























