റെയിൽവേ ഗേറ്റിന്റെ ക്രോസ് ബാർ കൊളുത്തി വലിച്ച് പൊട്ടിച്ച് ചീറി പാഞ്ഞ് ടാങ്കർ ലോറി; ട്രെയിൻ വരുന്ന സമയം ഗേറ്റ് അടയ്ക്കാൻ സാധിച്ചില്ല; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ ഗേറ്റ്മാന്റെ സമയോചിതമായ ഇടപെടൽ; ഒഴിവായത് വമ്പൻ അപകടം

റെയിൽവേ ഗേറ്റിന്റെ കിഴക്കു ഭാഗത്തെ ക്രോസ് ബാർ കൊളുത്തി വലിച്ച് പൊട്ടിച്ച് ടാങ്കർ ലോറി. ഇങ്ങനെ ചെയ്തിട്ടും ലോറി നിർത്താതെ പോയി. ചെട്ടിപ്പടി റെയിൽവേ ഗേറ്റിന്റെ കിഴക്കു ഭാഗത്തെ ക്രോസ് ബാറിലാണ് ഇങ്ങനെ സംഭവിച്ചത്. പരപ്പനങ്ങാടി–ചേളാരി റോഡിൽ 7 മണിക്കൂർ ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയുണ്ടായി.
ട്രെയിൻ വരുന്ന സമയം ഗേറ്റ് അടയ്ക്കാൻ സാധിച്ചില്ല. അതോടെ ഗേറ്റ്മാൻ ചങ്ങല കെട്ടി ഗതാഗതം തടസ്സപ്പെടുത്തുകയാണ് ചെയ്തത്. ഇന്നലെ രാവിലെ 9.15ന് ആണ് സംഭവം നടന്നത്. തുറന്നിട്ട ഗേറ്റിന്റെ ക്രോസ് ബാർ പൊട്ടിച്ച് ലോറി കടന്നു കളയുകയായിരുന്നു. ഗേറ്റിൽ രണ്ടു വാഹനങ്ങൾക്ക് ഓരേ സമയം കടന്ന് പോകാനുള്ള വീതിയില്ല. അതുകൊണ്ടായിരിക്കാം വലിയ വാഹനങ്ങൾ കടന്നു പോകുന്ന സമയം ക്രോസ് ബാറിൽ തട്ടിയത് എന്നാണ് അനുമാനം.
വൈകിട്ട് 4.15ന് ആണ് ഗേറ്റ് അറ്റകുറ്റപ്പണി നടത്തി ഗതാഗത സജ്ജമാക്കിയത്. മുൻപ് രണ്ട് തവണ ഗേറ്റ് അടയ്ക്കുന്ന അവസരത്തിൽ ലോറി തള്ളിക്കയറി ക്രോസ് ബാർ പൊട്ടിയ സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്തായാലും വലിയൊരു അപകടമാണ് ഒഴിവായി പോയത്.
https://www.facebook.com/Malayalivartha
























