തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നാണക്കേടായി കള്ളവോട്ട് വിവാദം; മൂന്നിടങ്ങളില്‍ കള്ളവോട്ട് നടന്നതായി യുഡിഎഫിന്റെ ആരോപണം, ജനാധിപത്യ രീതിയില്‍ ജയിക്കാന്‍ എല്‍ഡിഎഫിന് കഴിയില്ലെന്നും അതാണ് കള്ളവോട്ട് ചെയ്യുന്നതെന്നും ഉമ....

സംസ്ഥാന രാഷ്ട്രീയം ഒന്നടങ്കം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നാണക്കേടായി മാറിയിരിക്കുകയാണ് കള്ളവോട്ട് വിവാദം. മൂന്നിടങ്ങളില്‍ തന്നെ കള്ളവോട്ട് നടന്നതായി ആരോപണം ഉന്നയിച്ച് യുഡിഎഫ് രംഗത്ത് എത്തി. പൊന്നുരുന്നി, പാലാരിവട്ടം, കൊല്ലംകുടിമുകള്‍ എന്നിവിടങ്ങളില്‍ കള്ളവോട്ട് നടന്നെന്നാണ് പരാതി വന്നിരിക്കുന്നത്.
അതായത് പൊന്നുരുന്നിയില്‍ സഞ്ജു എന്ന വോട്ടറുടെ പേരില്‍ വോട്ടു ചെയ്യാനെത്തിയത് പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിനാണ്. പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്‌കൂള്‍ ബൂത്തില്‍ കള്ളവോട്ടിന് ശ്രമിച്ചയാളെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. ഇയാള്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവാണെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന ആരോപണം. പാലാരിവട്ടത്ത് കാനഡിയിലുള്ള ജോര്‍ജ് ജോസഫിന്റെ പേരില്‍ കള്ളവോട്ട് നടന്നതായും കോണ്‍ഗ്രസ് ആരോപിക്കുകയുണ്ടായി. കൊല്ലംകുടിമുകളില്‍ കള്ളവോട്ട് നടന്നതായി ബിജെപിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബൂത്ത് നമ്പര്‍ 147ല്‍ കള്ളവോട്ട് നടന്നെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്.
കൂടാതെ കള്ളവോട്ട് നടന്നതില്‍ പരാതി നല്‍കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യ രീതിയില്‍ തന്നെ ജയിക്കാന്‍ എല്‍ഡിഎഫിന് കഴിയില്ലെന്നും അതാണ് കള്ളവോട്ട് ചെയ്യുന്നതെന്നും ഉമ പ്രതികരിക്കുകയും ചെയ്തു. മണ്ഡലത്തിലുടനീളം വ്യാപകമായി കള്ളവോട്ട് നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇത് വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.
എന്നാൽ കള്ളവോട്ട് ചെയ്തത് യുഡിഎഫാണെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തിയിരിക്കുകയാണ്. യുഡിഎഫ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വോട്ട് ചെയ്‌തെന്നാണ് സിപിഎമ്മിന്റെ ആരോപണം എന്നത്. സംഭവത്തില്‍ എല്‍ഡിഎഫ് പരാതി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം മികച്ച പോളിംഗ് എല്‍ഡിഎഫിന് അനുകൂലമാവുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍ എന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ എല്‍ഡിഎഫിന്റെ മുഴുവന്‍ വോട്ടും പോള്‍ ചെയ്തിരുന്നില്ല. ഇത്തവണ എല്ലാവരും പോളിംഗ് ബൂത്തിലെത്തിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
കൂടാതെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് കാണുമ്പോള്‍ ഏത് നികൃഷ്ടമായ മാര്‍ഗവും യുഡിഎഫ് സ്വീകരിക്കുമെന്നതിന്റ ഒടുവിലത്തെ ഉദാഹരണമാണ് വ്യാജ അശ്ലീല വീഡിയോ തയാറാക്കി പ്രചരിപ്പിച്ചിരുന്നത്. തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത ആളെ കണ്ടെത്തിയത് പോലെ ഇതില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























