കാടുകയറിയും ചുവരുകളുടെയെല്ലാം നിറം മങ്ങിയും താരരാജാവ് മമ്മൂട്ടി പഠിച്ച സ്കൂൾ; രണ്ടും കൽപ്പിച്ച് രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവർത്തകരും ഇറങ്ങി; പിന്നെ സംഭവിച്ചത്! മൊഞ്ചോടെ മമ്മൂട്ടിയുടെ സ്കൂൾ

തുറവൂരിലുള്ള ചന്തിരൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിന് ഒരു സവിശേഷതയുണ്ട്. എന്താന്നല്ലേ ? താരരാജാവ് മമ്മൂട്ടി പഠിച്ച സ്കൂളാണത്. ഈ സ്കൂളിലാണ് 6,7 ക്ലാസുകൾ മമ്മൂട്ടി പഠിച്ചത്. 1100ൽ അധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണ്. കോവിഡ് കാരണം രണ്ടു വർഷത്തോളം പഠനം നടന്നില്ല. ഇതോടെ സ്കൂൾ പരിസരം മുഴുവൻ കാടുകയറി. ചുവരുകളുടെയെല്ലാം നിറം മങ്ങി. സ്കൂളിന്റെ മോടി കൂട്ടാൻ ആവേശത്തോടെ രക്ഷിതാക്കൾ അങ്ങോട്ടേക്കിറങ്ങി.
അധ്യാപകരും നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവർത്തകരും ഒന്നിച്ച് ചേർന്ന് സ്കൂളിനെ മൊഞ്ചുള്ളതാക്കി മാറ്റുകയായിരുന്നു. ‘ സ്കൂളും പരിസരവും വൃത്തിയാക്കി. പെയ്ന്റിങ് ചെയ്തു. അങ്ങനെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ സ്കൂളിനെ വേറെ ലെവലാക്കി. രണ്ടുമാസം മുന്നേയായിരുന്നു സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും പെയ്ന്റിങ് ഉൾപ്പെടെയുള്ള ജോലികളും തുടങ്ങിയത്.
സ്കൂളിനോ പിടിഎയ്ക്കോ പെയ്ന്റ് വാങ്ങാനുള്ള ഫണ്ട് ഇല്ലായിരുന്നു. ഇതറിഞ്ഞപ്പോൾ ചിലർ സഹായ ഹസ്തം നീട്ടി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഉത്സാഹം കണ്ടതോടെ സന്നദ്ധസംഘടന പ്രവർത്തകരും യുവജന സംഘടനകളും സഹായിച്ചു.
ഇനി സ്കൂളിനു സ്വന്തമായി ഒരു സ്റ്റേജാണ് വേണ്ടതെന്നും അതും ഉടൻ ശരിയാവുമെന്നു പ്രതീക്ഷിക്കുന്നതായും പ്രിൻസിപ്പൽ എസ്.സുധ, ഹെഡ്മിസ്ട്രസ് ടി.വി.സുചിത്ര, പിടിഎ പ്രസിഡന്റ് മുഹമ്മദ് റഫീക്ക് എന്നിവർ വ്യക്തമാക്കി. അതേ സമയം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറന്നു. പുതിയ അധ്യയന വർഷത്തിന് തുടക്കമാകുന്നതോടെ വീടുകളിലും ഉത്സവമേളമാണ്.
https://www.facebook.com/Malayalivartha
























