സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമ പഞ്ചായത്ത് അംഗമായി 21കാരി അർച്ചന ബാലൻ; റെക്കോർഡ് നേടിയത് കോന്നി ഗ്രാമ പഞ്ചായത്ത് ചിറ്റൂർ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു സത്യപ്രതിജ്ഞ ചെയ്തതോടെ!

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമ പഞ്ചായത്ത് അംഗമായി റെക്കോർഡ് നേടി ഒരു 21കാരി. അർച്ചന ബാലൻ എന്ന പെൺകുട്ടിയാണ് ഈ അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്. കോന്നി ഗ്രാമ പഞ്ചായത്ത് ചിറ്റൂർ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു സത്യപ്രതിജ്ഞ ചെയ്തതോടെയാണ് ഈ റെക്കോർഡ് നേടിയെടുത്തത്. 21 കാരി ആയ അർച്ചന പന്തളം എൻഎസ്എസ് കോളേജിൽ ബിരുദ പഠനം പൂർത്തിയാക്കി ഫലം കാത്തിരിക്കുമ്പോഴായിരുന്നു ഇത്തരത്തിൽ തെരഞ്ഞെടുപ്പ് നടത്തിയത്.
അങ്ങനെ പഞ്ചായത്ത് അംഗമായിരുന്ന പിതാവ് കോൺഗ്രസിലെ പി എ ബാലൻ്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബാലൻ്റെ മകളാണ് അർച്ചന ബാലൻ. പട്ടികജാതി സംവരണ വാർഡ് ആയ ഇവിടെ മുൻ ഗ്രാമ പഞ്ചായത്തംഗം പി ഗീത സിപിഎം സ്ഥാനാർഥിയും അജയൻ ബിജെപി സ്ഥാനാർഥിയും ആയിരുന്നു. എന്നാൽ 138 വോട്ടിൻ്റെ ഭൂരിപക്ഷമാണ് അർച്ചനയ്ക്ക് ലഭിച്ചിരുന്നത്. വിജയിക്ക് 493 വോട്ടുകൾ ലഭിച്ചപ്പോൾ രണ്ടാമതെത്തിയ ബിജെപിക്ക് 360 ഉം എൽഡിഎഫിന് 262 വോട്ടുമാണ് ലഭിച്ചിരുന്നത്.
അതോടൊപ്പം തന്നെ ജില്ലയിൽ മൂന്ന് വാർഡുകളിൽ രണ്ടെണ്ണം ഇടത് മുന്നണി നേടിയപ്പോൾ യുഡിഎഫിന് അർച്ചനയുടെ ഒരു സീറ്റ് ലഭിക്കുകയാണ് ചെയ്തത്. ഉപതെരഞ്ഞെടുപ്പിൽ തന്നെ 74.15 ശതമാനം പോളിങ് ആണ് ചിറ്റൂർ വാർഡിൽ നടന്നത്. 1501 വോട്ടർമാരിൽ 1113 പേർ ആണ് വോട്ടവകാശം രേഖപ്പെടുത്തിയിരുന്നത്.
അതേസമയം യുഡിഎഫിന് 11 ഉം, എൽഡിഎഫിന് അഞ്ചും ബിജെപിയ്ക്ക് ഒന്നും സീറ്റുകളാണ് ഗ്രാമ പഞ്ചായത്തിൽ ഉള്ളത്. ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ തന്നെ നടന്ന ചടങ്ങിൽ കോന്നി പഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ വി നായർ സത്യവാചകം ചൊല്ലിക്കൊടുക്കുകയുണ്ടായി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയി കോന്നിക്ക് സമീപമുള്ള അരുവാപ്പാലത്ത് നിന്നുമാണ് ഉള്ളത്.
https://www.facebook.com/Malayalivartha
























