തിരുവനന്തപുരത്തിന്റെ ആകാശത്ത് ആളില്ലാ വിമാനങ്ങള്‍ വട്ടമിട്ട് പറക്കുന്നു; ആശങ്കകള്‍ക്കൊടുവില്‍ കേരളത്തെ ഞെട്ടിച്ച് സന്തോഷവാര്‍ത്ത, സംഭവം ഇങ്ങനെ..

ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി വര്‍ധിച്ചിരിക്കുകയാണ്. ഭക്ഷണത്തിനും മരുന്നിനും പുറമെ പെട്രോളും ഡീസലും ഒന്നും കിട്ടാനില്ലാത്ത അവസ്ഥ. ഇത് ശ്രീലങ്കയുടെ വിമാന സര്‍വ്വീസിനേയും സാരമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് വിമാനത്തില്‍ നിറക്കാനുള്ള ഇന്ധനം തേടിയുള്ള യാത്രയിലാണ് എയര്‍പോര്‍ട്ട് ജീവനക്കാര്‍.
ഇങ്ങനെയാണ് ശ്രീലങ്കന്‍ വിമാനങ്ങള്‍ ഇന്ധനത്തിനായി തിരുവനന്തപുരത്ത് എത്തിയത്. തലസ്ഥാനം കേന്ദ്രീകരിച്ച് റോന്തുചുറ്റുകയായിരുന്നു അവര്‍. ഇത്തരത്തില്‍ ഇന്ധനം നിറക്കാന്‍ നിരവധി വിമാനങ്ങളാണ് കൊളംബോയില്‍ നിന്നും തിരുവനപുരത്ത് എത്തുന്നത്.
അതേസമയം ശ്രീലങ്കയുടെ പ്രതിസന്ധി തിരുവനന്തപുരം വിമാനത്താവളത്തിനും ഒപ്പം അദാനിക്കും സാമ്പത്തികമായി നേട്ടമാവുന്ന കാഴ്ചയാണ് കാണുന്നത്. കാരണം കൊളംബോയുടെ ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം വിമാനത്താവളമാണ്. അതുകൊണ്ടാണ് മറഅറു രാജ്യങ്ങളെ ആശ്രയിക്കാതെ ശ്രീലങ്കന്‍ വിമാനങ്ങള്‍ ഇവിടെ എത്തുന്നത്. മാത്രമല്ല ഇതിലൂടെ മറ്റുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയുടെ ദൂരവും ഈ വിമാനങ്ങള്‍ക്ക് കുറഞ്ഞുകിട്ടും.
അതേസമയം അദാനി ഗ്രൂപ്പ് അക്ഷരാര്‍ത്ഥത്തില്‍ ശ്രീലങ്കന്‍ ജനതയോട് വലിയ ക്രൂരതയാണ് കാണിക്കുന്നത് എന്നും പറയേണ്ടതുണ്ട്. കാരണം ഭക്ഷണത്തിന് പോലും വകയില്ലാതെ ദാരിദ്രം അനുഭവിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ദ്വീപ് രാജ്യമായ ശ്രീലങ്ക. അതിനിടെ വ്യോമയാന മേഖലയിലൂടെയെങ്കിലും എങ്ങനെയെങ്കിലും സാമ്പത്തിക ലാഭം ഉണ്ടാക്കാനാണ് ശ്രീലങ്കന്‍ അധികാരികള്‍ നോക്കുന്നത്. എന്നാല്‍ അതിനിടയിലാണ് ഇരുട്ടടിയായി അദാനിയുടെ പണപ്പിരിവ് വന്നിരിക്കുന്നത്.
ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ ഒരു സമയം 100 ടണ്‍ വരെ ഇന്ധനം ശേഖരിക്കാറുണ്ട്. ഇന്ധനം നിറയ്ക്കുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെയും, പാര്‍ക്കിംഗ് ഇനത്തിലും ലാന്‍ഡിംഗിനുമുള്ള ഫീസ് ഈടാക്കിയും അദാനിഗ്രൂപ്പിന് വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്. ഇന്ധനം നിറയ്ക്കാനായി വിമാനങ്ങള്‍ എത്തുമ്പോള്‍ യാത്രക്കാരെ കൊണ്ടുവരാന്‍ അനുവദിക്കാറില്ല, അതേസമയം ക്രൂ ചെയ്ഞ്ചിനും മറ്റുമായി ജീവനക്കാര്‍ക്ക് സഞ്ചരിക്കാനാവും.
മാത്രമല്ല അദാനിക്ക് പുറമെ ഇന്ധന നികുതി ഇനത്തില്‍ ഈടാക്കുന്ന തുക കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വരുമാനവും വര്‍ധിക്കുന്നുണ്ട്.
കൊളംബോയില്‍ നിന്ന് ഓസ്‌ട്രേലിയ, ജര്‍മ്മനി തുടങ്ങിയ ദീര്‍ഘദൂര യാത്രകള്‍ നടത്തുന്ന വിമാനങ്ങളാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടുത്തിടെ ഇറങ്ങിയത്. അടുത്തമാസം ആദ്യവും ഇത്തരത്തില്‍ നാല് വിമാനങ്ങള്‍ ശ്രീലങ്കയില്‍ നിന്നും ഇന്ധനത്തിനായി തിരുവനന്തപുരത്ത് ലാന്റ് ചെയ്യും എന്നാണ് വിവരം. ഇന്ധന ദൗര്‍ലഭ്യം കാരണം ശ്രീലങ്കയില്‍ നിന്നുള്ള നിരവധി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നേരത്തെ നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ ലാഭകരമായ റൂട്ടുകളിലെ സര്‍വീസുകള്‍ തുടരുന്നതിന് വേണ്ടിയാണ് അധികൃതര്‍ തിരുവനന്തപുരത്തെത്തി ഇന്ധനം നിറക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയ, ജര്‍മ്മനി എന്നിവക്ക് പുറമെ മെല്‍ബണ്‍, ഫ്രാങ്ക്ഫര്‍ട്ട് സര്‍വീസുകളും ലാഭകരമാണ്. തിരുവനന്തപുരം കഴിഞ്ഞാല്‍ ശ്രീലങ്കയ്ക്ക് അടുത്തുള്ള വിമാനത്താവളം ചെന്നൈയാണ്.
കൊളംബോ വിമാനത്താവളത്തില്‍ നിന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ തിരുവനന്തപുരത്ത് എത്താന്‍ വിമാനങ്ങള്‍ക്ക് സാധിക്കും. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് ആവശ്യമായ ഇന്ധനം എത്തിക്കുന്നത്.
https://www.facebook.com/Malayalivartha
























