അതിജീവിതയുടെ നെഞ്ചുതകര്‍ത്ത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്; നടിയുടെ ആവശ്യങ്ങള്‍ തള്ളി ഹൈക്കോടതിയുടെ അപ്രതീക്ഷിത തിരിച്ചടി; തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപിന്റെ ആവശ്യം..

നടിയാക്രമിക്കപ്പെട്ട കേസില്‍ അതിജീവിതക്ക് വീണ്ടും തിരിച്ചടി. ജസ്. കൗസര്‍ എടപ്പഗത്ത് ഹര്‍ജി പരിഗണിക്കരുതെന്നുള്ള അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് അതിജീവിതയെ അറിയിച്ചു. തുടരന്വേഷണത്തിന് സമയപരിധി നിശ്ചയിച്ച് ഉത്തരവിട്ടതിനാല്‍ പിന്മാറാനാകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
നടിയെ പീഡിപ്പിച്ച കേസില്‍ തുടരന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. അതിജീവിതയുടെ ഹര്‍ജി ഇനി വെള്ളിയാഴ്ച പരിഗണിക്കും.
അതേസമയം നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന ക്രൈംബ്രാഞ്ച് ആരോപണം ദിലീപ് നിഷേധിച്ചു. ദൃശ്യങ്ങള്‍ കയ്യിലില്ലെന്ന് മാത്രമല്ല അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്നും കോടതിയോട് ആവശ്യപ്പെട്ടു. മാത്രമല്ല തന്റെ ഫോണുകള്‍ പിടിച്ചെടുക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം തടയണമെന്നും ദിലീപ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനഫലം മൂന്നുമാസം മുമ്പ് ക്രൈംബ്രാഞ്ചിന് കിട്ടിയതാണ്.
വിവരങ്ങള്‍ മുഴുവന്‍ മുംബൈയിലെ ലാബില്‍ നിന്ന് ലഭിച്ചതാണെന്നും ദിലീപ് പറയുന്നു. ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും ആ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുതവണ തുറക്കപ്പെട്ടെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലടക്കം തുടര്‍നടപടികളുണ്ടാകും..
അതേസമയം അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ കാടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. അതിജീവിതക്കൊപ്പമെന്ന് സര്‍ക്കാര്‍ എന്നാണ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്.അതിജീവിതയുടെ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണുള്ളതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
നേരത്തെയും അതിജീവിതക്ക് ഭീതിവേണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അതിജീവിതയെ വിശ്വാസത്തിലെടുത്താണ് സര്‍ക്കാര്‍ കേസ് നടത്തുന്നതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതേസമയം തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസത്തെ സമയം തേടി അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























