റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ സൗജന്യ പാസ് നിഷേധിച്ചു, പിന്നാലെ പാലിയേക്കര ടോള്‍ കരാര്‍ കമ്പനിക്ക് എട്ടിന്റെ പണി കൊടുത്ത് മാസ്സായി ഒല്ലൂക്കാരന്‍ ജോസഫ്; ഒടുവില്‍ നിയമം പഠിപ്പിച്ച് കോടതി, ടോളില്‍ ഇനി ആവര്‍ത്തിക്കില്ല; സംഭവം ഇങ്ങനെ..

പാലിയേക്കര ടോള്‍ പ്ലാസയിലെ കരാര്‍ കമ്പനിയെ മുട്ടുകുത്തിച്ച് ഒല്ലൂര്‍ സ്വദേശി. റസിഡെന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ സൗജന്യ പാസ് നിഷേധിച്ചതാണ് ജോസഫ് എന്നയാളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് വാഹനമില്ലാത്തവരെ പോലും യാത്ര ചെയ്തുവെന്ന് കാണിച്ച് ടോള്‍ കരാര്‍ കമ്പനി ആളുകളെ വിഴിയുന്നു എന്ന് ചൂണ്ടിക്കാണിച്ച് ഇയാള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ഒടുവില്‍ കമ്പനിക്ക് മുട്ടുകുത്തേണ്ടി വരുകയും ചെയ്തു. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഇത്തരത്തില്‍ കീഴടങ്ങിയത്..
ടോള്‍ പ്ലാസയുടെ പത്ത് കിലോമീറ്റര്‍ ദൂരപരിധിയിലാണ് ഇയാള്‍ താമസിക്കുന്നത്. അതിനാല്‍ തന്നെ ജോസഫിന് സൗജന്യ യാത്രാ പാസ് ലഭിച്ചിരുന്നു. എന്നാല്‍ ഇത് പുതുക്കേണ്ടതിന് അധികൃതരെ സമീപിച്ചപ്പോഴാണ് ജോസഫിന് എട്ടിന്റെ പണികിട്ടിയത്. റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് അവര്‍ ജോസഫിനെ അറിയിച്ചത്.
കോര്‍പറേഷന്‍ അധികൃതരാകട്ടെ ടോള്‍ പ്ലാസയിലെ സൗജന്യ പാസ് പുതുക്കലിന് റസിഡെന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ടോള്‍ പ്ലാസ അധികൃതര്‍ക്ക് റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുവാന്‍ അധികാരമില്ലെന്നും അറിയിക്കുകയായിരുന്നു. ഉത്തരവ് നിര്‍ദേശം ടോള്‍ പ്ലാസ അധികൃതരെ അറിയിച്ചുവെങ്കിലും സൗജന്യ പാസ് പുതുക്കി നല്‍കുവാന്‍ നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ക്കെതിരെയും നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്റ്റ് ഇംപ്ലിമേഷന്‍ യൂണിറ്റിനെതിരെയും തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്കെതിരെയും ജില്ലാ കലക്ടര്‍ക്കെതിരെയുമാണ് തൃശൂര്‍ ജില്ലാ ഉപഭോക്തൃ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
അതേസമയം ജോസഫ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് തന്നെ ടോള്‍ കമ്പനി പ്രശ്‌നം പരിഹരിച്ചു. സൗജന്യ പാസ് പുതുക്കി നല്‍കാമെന്ന് കോടതി മുമ്പാകെ സത്യവാങ്മൂലം നല്‍കുകയും ചെയ്തു. കോടതിയില്‍ വെച്ച് തന്നെ പരാതിക്കാരനില്‍ നിന്ന് സൗജന്യ പാസിനാവശ്യമായ റസിഡെന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഒഴികെയുള്ള രേഖകള്‍ കൈപ്പറ്റി സൗജന്യ പാസ് അനുവദിക്കുകയും ചിലവിലേക്ക് ഹര്‍ജിക്കാരന് 2500 രൂപ നല്‍കി പരാതി അവസാനിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























