പത്ത് തീവണ്ടികൾക്ക് ഓരോ സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകൾ ; അനുവദിച്ചത് മാവേലി എക്സ്‌പ്രസ്, മലബാർ എക്സ്‌പ്രസ് എന്നിവ ഉൾപ്പെടെ അഞ്ച് തീവണ്ടികൾക്ക്

പത്ത് തീവണ്ടികൾക്ക് ഓരോ സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകൾ അനുവദിച്ചതായി റിപ്പോർട്ട്. അഞ്ച് തീവണ്ടികളുടെ ഇരുഭാഗത്തേക്കുമുള്ള സർവീസുകളടക്കമാണ് അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ്, തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്‌പ്രസ്, തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം പ്രതിദിന എക്സ്‌പ്രസ്, തിരുവനന്തപുരം-ഷാലിമാർ-തിരുവനന്തപുരം ദ്വൈവാര സൂപ്പർഫാസ്റ്റ്, കന്യാകുമാരി-ശ്രീമാതാ വൈഷ്ണോദേവി കത്ര-കന്യാകുമാരി ഹിമസാഗർ എക്സ്‌പ്രസ് എന്നിവയ്ക്കാണ് ഇത്തരത്തിൽ കോച്ചുകൾ അനുവദിച്ചിരിക്കുന്നത്. ജൂൺ ഒന്നുമുതൽ ആറുവരെ തീയതികളിൽ പുറപ്പെടുന്ന തീവണ്ടികളുടെ സർവീസുകളിൽ അധികം കോച്ചുകൾ ഘടിപ്പിക്കുന്നതാണ്.
https://www.facebook.com/Malayalivartha
























