സായിക്കും മകന്റെ ഇഷ്ടപ്പെട്ട ടീച്ചർക്കുമൊപ്പം നവ്യ സ്കൂളിൽ; എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആശംസ

ഇന്ന് സ്കൂളുകൾ തുറന്നിരിക്കുകയാണ്. രണ്ട് വര്‍ഷത്തിന് ശേഷമാണ് സ്‌കൂളുകൾ തുറക്കപ്പെട്ടിരിക്കുന്നത്. പ്രവേശനോത്സവ ദിവസമായ ഇന്ന് നവ്യാ നായരുടെ ഒരു ചിത്രം ശ്രദ്ധേയമാകുകയാണ്. നവ്യയുടെ മകൻ സായിയെ സ്‍കൂളില്‍ എത്തിച്ച ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. സായിയുടെ പ്രിയപ്പെട്ട അധ്യാപികയായ ബെലിന്ദയ്‍ക്കൊപ്പമുള്ള ഫോട്ടോയാണ് നവ്യാ പങ്കുവെച്ചിരിക്കുന്നത്. കലൂര്‍ ഗ്രീറ്റ്‍സ് പബ്ലിക് സ്‍കൂളിലാണ് സായി പഠിക്കുന്നത്. എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും നവ്യാ നായര്‍ പറഞ്ഞു. സായ്‍യിക്കും ആശംസകള്‍ നേരുകയാണ് ആൾക്കാർ.
അതേസമയം പ്രവേശനോത്സവം ഇന്നായിരുന്നു നടന്നത്. പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലേക്ക് നാലു ലക്ഷത്തോളം കുട്ടികള്‍ എത്തിയിരിക്കുകയാണ്. മാസ്‌കും കോവിഡ് പെരുമാറ്റച്ചട്ടവും നിര്‍ബന്ധം, പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. എച്ച്.എസ്.എസില്‍ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു
കൊവിഡ് നഷ്ടപ്പെടുത്തിയ രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം പഴയ പ്രതാപത്തോടെ സ്‌കൂളുകളില്‍ പുതിയ അദ്ധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകുന്നു. ഒന്നാം ക്‌ളാസ് മുതല്‍ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള ക്‌ളാസുകളാണ് ഇന്ന് തുടങ്ങുന്നത്. എസ്.എസ്.എല്‍.സി ഫലം വരാത്തതിനാല്‍ പ്‌ളസ് വണ്‍ ക്‌ളാസ് തുടങ്ങാനാവില്ല. നാലു ലക്ഷം നവാഗതരാണ് ഒന്നാം ക്ലാ സിലെത്തുന്നത്.
https://www.facebook.com/Malayalivartha
























