കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിച്ച് ഹൈക്കോടതി; ഉത്തരവ് പുറപ്പെടുവിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിനും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നിര്‍ദ്ദേശം നല്‍കി, ഓവര്‍ടേക്കിങ് ഒരു കാരണവശാലും പാടില്ലെന്നും കോടതി

കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിച്ച് വ്യക്തമാക്കി ഹൈക്കോടതി . ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിനും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. റോഡിന്റെ ഇടതുവശം ചേര്‍ന്ന് സ്വകാര്യ ബസുകള്‍ സഞ്ചരിക്കണം എന്നതാണ്. ഓവര്‍ടേക്കിങ് ഒരു കാരണവശാലും പാടില്ലെന്നും കോടതി നിര്‍ദ്ദേശിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ നഗരത്തില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ക്കും കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഓവര്‍ടേക്കിങ്ങും ഇടതുവശം ചേര്‍ന്ന് സഞ്ചരിക്കണമെന്ന നിര്‍ദ്ദേശവും ഓട്ടോറിക്ഷകള്‍ക്ക് ബാധകമാണ് എന്നതാണ്. കൂടത്തെ നിശ്ചിത സ്ഥലങ്ങളില്‍ നിന്ന് മാത്രം യാത്രക്കാരെ കയറ്റണം. സ്വകാര്യ ബസുകള്‍ക്കൊപ്പം തന്നെ ഓട്ടോറിക്ഷകളുടെ അമിത വേഗവും നിയന്ത്രിക്കണമെന്ന് ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ച് ഉത്തരവിടുകയുണ്ടായി.
എന്നുമാത്രമല്ല പെരുമ്പാവൂര്‍ നഗര പരിധിയിലെ ഓട്ടോറിക്ഷകളുടെ പെര്‍മിറ്റുകളുമായി ബന്ധപ്പെട്ട സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ എന്നത്.
അതേസമയം സ്വകാര്യ ബസുകളുടെ അമിത വേഗം പലപ്പോഴും വാഹനാപകടങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അനിയന്ത്രിതമായി ഹോണ്‍ മുഴക്കി ഓവര്‍ടേക്ക് ചെയ്യുന്നതും പലപ്പോഴും വലിയ ചര്‍ച്ചയായി മാറിയിരുന്നു. റോഡിന്റെ വശം ചേരാതെ സ്വകാര്യ ബസുകള്‍ സഞ്ചരിക്കുന്നത് ഗതാഗത കുരുക്കിനൊപ്പം അപകടങ്ങള്‍ക്കും കാരണമായി. ഇക്കാര്യങ്ങള്‍ ഹൈക്കോടതി തന്നെ പരാമര്‍ശിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























