"ഇക്കണ്ട തോന്നിവാസമൊക്കെ ചെയ്തിട്ട് 'കടന്നലുകള്‍' എന്ന് സ്വയം അവകാശപ്പെടുന്ന സൈബര്‍ ഗുണ്ടകളോട് പറയാനുള്ളത്, ബംഗാളിലും ഇങ്ങനെ കുറച്ച് അല്പ പ്രാണികള്‍ ഉണ്ടായിരുന്നു, അവരെ 'തിരഞ്ഞെടുപ്പ്' കൊണ്ട് 'ചുട്ടെരിച്ചു'. അതില്‍ നിന്ന് ചില പ്രാണികള്‍ ഓടി രക്ഷപെട്ട് കേരളത്തിലെത്തി 'പൊറോട്ട അടിക്കുന്നുണ്ട്'... നിങ്ങള്‍ക്കും നാളെകളില്‍ അതാണ് വിധി.." സി പി എം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജിക്ക് എതിരെ പൊട്ടിത്തെറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

കഴിഞ്ഞ ദിവസം സി പി എം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജിക്ക് എതിരെ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത് എത്തിയിരിക്കുകയാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായ ഉമാ തോമസിന് എതിരെ സൈബർ ആക്രമണത്തിന് ആഹ്വാനം ചെയ്ത സംഭവത്തിൽ ആയിരുന്നു രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്.
ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിന്റെ ഭാര്യയായ ദയ പാസ്‌കലിന്റെ പ്രതികരണം തേടി കൊണ്ടായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിന്റെ അഭിപ്രായം വ്യക്തമാക്കിയത്. 'കുടുംബത്തിനും സ്ത്രീ ബോധത്തിനും പ്രാധാന്യം നൽകുന്നയാൾ എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ ഭാര്യയ്ക്ക് എന്താണ് ഇതില്‍ പറയാനുള്ളത്' എന്നായിരുന്നു രാഹുൽ ഉന്നയിച്ച ചോദ്യം എന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത് -
"ഒരു സ്ത്രീയെയാണ് ഇന്നലെ മുതല്‍ ഏറ്റവും ക്രൂരമായി സിപിഐഎം അധിക്ഷേപിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഉമാ തോമസ് സ്ഥാനാര്‍ത്ഥിയായി വന്ന നിമിഷം മുതല്‍ അവര്‍ക്കെതിരായ അക്രമം തുടങ്ങിയെങ്കിലും, സിപിഐഎം ന്റെ സൈബര്‍ ഗുണ്ടകളുടെ ഭാഷയില്‍ പറഞ്ഞാല്‍ അതിന് ഒരു ഇളവ് ഉണ്ടായിരുന്നു, തിരഞ്ഞെടുപ്പ് നടക്കുന്നു എന്ന ഇളവ്.
എന്താണ് സിപിഐഎം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നത്? എസ്എഫ്‌ഐക്കെതിരെ ക്യാംപസില്‍ ആരും മത്സരിക്കുവാന്‍ പാടില്ലായെന്ന കമ്മ്യൂണിസത്തില്‍ ഇന്‍ഹറിറ്റഡായ ഏക സംഘടനാ വാദമാണോ? കുടുംബത്തിനും സ്ത്രീ ബോധത്തിനും പ്രാധാന്യം നല്കുന്നയാള്‍ എന്ന അവകാശപ്പെടുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ ഭാര്യയ്ക്ക് എന്താണ് ഇതില്‍ പറയാനുള്ളത് ?
ഇക്കണ്ട തോന്നിവാസമൊക്കെ ചെയ്തിട്ട് 'കടന്നലുകള്‍' എന്ന് സ്വയം അവകാശപ്പെടുന്ന സൈബര്‍ ഗുണ്ടകളോട് പറയാനുള്ളത്, ബംഗാളിലും ഇങ്ങനെ കുറച്ച് അല്പ പ്രാണികള്‍ ഉണ്ടായിരുന്നു, അവരെ 'തിരഞ്ഞെടുപ്പ്' കൊണ്ട് 'ചുട്ടെരിച്ചു'. അതില്‍ നിന്ന് ചില പ്രാണികള്‍ ഓടി രക്ഷപെട്ട് കേരളത്തിലെത്തി 'പൊറോട്ട അടിക്കുന്നുണ്ട്'... നിങ്ങള്‍ക്കും നാളെകളില്‍ അതാണ് വിധി.."
അതോടൊപ്പം തന്നെ സൈബർ അക്രമത്തിന് ഇരയാകുന്നു എന്ന് വ്യക്തമാക്കി ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്ക്കൽ രംഗത്ത് വരികയുണ്ടായി. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ എന്നാണ് ദയാ പാസ്ക്കൽ ചോദ്യം ഉന്നയിച്ചത്. ക്രൂരമായ സൈബർ ആക്രമണം ആണ് നേരിടുന്നതെന്ന് ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്ക്കൽ വ്യക്തമാക്കിയിരുന്നു.
ദയാ പാസ്ക്കലിന്റെ വാക്കുകളിലേക്ക് ;- 'ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണ്.വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കണ്ടേ. എതിർ പാർട്ടിയിലെ നേതാക്കൾ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ. ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ..?
https://www.facebook.com/Malayalivartha























