കൊച്ചി നിന്ന് കത്തും! ഭീഷണി.... ആദ്യം മെട്രോയിൽ സ്ഫോടനം... NIA സംഘം അരിച്ചിറങ്ങി... പിണറായിയുടെ പിടുപ്പുകേട്; ബഹ്റ ഉറക്കമാണോ?

അതീവ സുരക്ഷാ മേഖലയായ കൊച്ചി മെട്രോ യാര്‍ഡില്‍ നുഴഞ്ഞുകയറി ഭീഷണി സന്ദേശം എഴുതിയത് ഗുരുതര സുരക്ഷാ വീഴ്‌ചയെന്നു വിലയിരുത്തല്‍. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചു മെട്രോ യാർഡിൽ നുഴഞ്ഞു കയറി മണിക്കൂറുകൾ കൊണ്ടു നടത്തിയ പെയിന്റിങ് കെഎംആർഎല്ലിന്റെ സുരക്ഷാ വീഴ്ചിലേയ്ക്കാണു വിരൽ ചൂണ്ടുന്നതെന്നു കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നു. സന്ദേശം എഴുതിയത് രണ്ടു പേരാണെന്നു പോലീസ് കണ്ടെത്തി. ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
യാര്‍ഡില്‍ നുഴഞ്ഞു കയറിയ അജ്‌ഞാതന്‍ ഒപ്പിച്ച പണിയാണ് ഇതെന്നാണ് കരുതുന്നത്. മെട്രോയിൽ സ്ഫോടനം നടത്തും എന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെട്ട മെട്രോ ട്രെയിനിലെ എഴുത്തുകൾ ഗ്രാഫിറ്റി എന്നു നിഗമനം. വിദേശ രാജ്യങ്ങളിലും മറ്റും പൊതുമുതൽ നശിപ്പിക്കുന്ന റെയിൽ ഹൂൺസ് എന്ന രാജ്യാന്തര തീവ്രസംഘടന ചെയ്യുന്ന മാതൃകയിലാണ് കൊച്ചി മെട്രോ ട്രെയിനുകളിൽ ‘സന്ദേശം’ കുറിച്ചിരിക്കുന്നത്.
പമ്പ എന്ന ട്രെയിനിന്റെ പുറത്ത് ഗ്രാഫിറ്റി പത്തില്‍ ‘ബേണ്‍’ എന്നും "ആദ്യ സ്‌ഫോടനം കൊച്ചിയില്‍" എന്നും എഴുതി വച്ചതു കടുത്ത സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. രണ്ടിടത്ത് ‘22’ എന്നും എഴുതിയിട്ടുണ്ട്. കേരളത്തില്‍ മതതീവ്രവാദം ശക്‌തമാകുന്നതിനിടെയാണ് സംഭവം. കേരളം തീവ്രവാദികളുടെ പ്രധാന താവളമാണെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
പോലീസിനു പുറമേ എന്‍.ഐ.എയും കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. കഴിഞ്ഞ 22 നാണു യാര്‍ഡില്‍ പാര്‍ക്ക് ചെയ്‌തിരുന്ന ട്രെയിനിന്റെ പുറത്ത് ഇംഗ്ലീഷില്‍ പല നിറത്തിലെ സ്‌പ്രേ പെയിന്റുകൊണ്ടു ഭീഷണി എഴുതിവച്ചത്. എന്‍.ഐ.എ. രാജ്യദ്രോഹത്തിനു കേസെടുത്തെങ്കിലും സംഭവം പുറത്തു വിട്ടിരുന്നില്ല.
ഈ വർഷം റിലീസ് ചെയ്ത യുഎസ് ക്രൈം ത്രില്ലർ സിനിമ ‘ബേണി’ന്റെ പരസ്യം പോലെയാണു ഗ്രാഫിറ്റി എഴുത്തെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. ട്രെയിനുകളിൽ വരകളും വാചകങ്ങളും എഴുതിയിടാറുള്ള ലോക വ്യാപകമായുള്ള ട്രെയിൻ ഹൂൺസുമായി ബന്ധമുള്ളവരാണോ സംഭവത്തിനു പിന്നിലെന്നും തിരക്കുന്നുണ്ട്.
കൊച്ചി മെട്രോ ട്രെയിനിന് മേല്‍ എഴുതി വെച്ചത് ഇവര്‍ തന്നെയാണോ അതോ പോലീസ് സംശയിക്കുന്നത് പോലെ തീവ്രവാദി സംഘങ്ങളാണോ എന്ന് ഇപ്പോള്‍ ഉറപ്പിക്കാനാവില്ല. റെയില്‍ ഹൂണ്‍സ് എന്ന സംഘത്തിന്റെ ശൃംഖല കേരളത്തില്‍ എത്രത്തോളം വ്യാപിച്ചിട്ടുണ്ട് എന്ന് വ്യക്തമല്ല. 2016 ല്‍ തന്നെ അത്തരം ഒരു സാധ്യത പോലീസ് സംശയിച്ചിരുന്നു.
മെട്രോ പോലീസ് എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ട്രെയിനിന്റെ മൂന്നു ബോഗികളിലും മെട്രോ ലോഗോയ്‌ക്കൊപ്പമാണു ലിഖിതങ്ങള്‍ എന്നു പറയുന്നു. ഈ ട്രെയിനിന്റെ സര്‍വീസ് നിര്‍ത്തിവച്ചു. കൊച്ചി സിറ്റി പോലീസും മെട്രോ അധികൃതരും ഇതുസംബന്ധിച്ച് ഒന്നും പുറത്തുവിട്ടിട്ടില്ല. മൂന്നു ബോഗികളിൽ ചിത്രരചന നടത്തിയിട്ടുണ്ട്.
പ്ലേ യുഫോസ്, ബേൺ ഫസ്റ്റ് ഹിറ്റ് കൊച്ചി എന്നിങ്ങനെയാണ് വാക്കുകൾ. ഇതിൽ ബേൺ ഫസ്റ്റ് ഹിറ്റ് കൊച്ചി എന്നെഴുതിയതാണ് തീവ്രവാദ ഭീഷണി എന്ന നിലയിൽ വ്യാഖ്യാനിക്കപ്പെട്ടത്. സംഭവത്തിനു പിന്നിൽ എന്തെങ്കിലും ഭീകരാക്രമണ സ്വഭാവമുള്ളവരാണോ എന്നും പരിശോധിക്കുന്നുണ്ട്. ട്രെയിൻ മുട്ടം മെട്രോ യാഡിൽ പാർക്ക് ചെയ്തിരുന്നപ്പോഴാണ് എഴുത്തു നടന്നതെന്നു കരുതുന്നു. കൊച്ചി മെട്രോയുടെ അതിസുരക്ഷാ മേഖലയാണു മുട്ടം യാഡ്.
കേസ് റജിസ്റ്റർ ചെയ്തിട്ടും മെട്രോ അധികൃതരോ പൊലീസോ വിവരങ്ങൾ പുറത്തു വിടാതിരുന്നതു മെട്രോയുടെ സുരക്ഷാ വീഴ്ച സംബന്ധിച്ച ആരോപണങ്ങൾ തടയുന്നതിനായിരുന്നു. എന്നാൽ ഇതു ഭീകരഭീഷണിയെന്ന മട്ടിൽ വാർത്തകൾ വരുന്നതിനു വഴിയൊരുക്കിയതോടെ ഉദ്യോഗസ്ഥരും നിലപാടു മാറ്റി. 2016ൽ തിരുച്ചിറപ്പള്ളിയിലും ഷൊർണൂരിലും നിർത്തിയിട്ടിരുന്ന റെയിൽവേ ബോഗികൾക്കു പുറത്തു സ്പ്രേ പെയിന്റ് ഉപയോഗിച്ചു ചിത്രം വരച്ച നിലയിൽ കണ്ടെത്തിയിരുന്നു.
എറണാകുളം - ആലുവ റൂട്ടില്‍ മുട്ടം സ്‌റ്റേഷനും അമ്പാട്ടുകാവ് സ്‌റ്റേഷനും ഇടയിലാണ് 45 ഏക്കറിലുള്ള മുട്ടം മെട്രോ യാര്‍ഡ്. സര്‍വീസിനുശേഷം എല്ലാ ട്രെയിനുകളും യാര്‍ഡിലെത്തിച്ചു ദിവസവും പരിശോധന നടത്താറുണ്ട്. യാര്‍ഡിനു ചുറ്റുമായി പത്തടി ഉയരമുള്ള മതില്‍ക്കെട്ടിനു മുകളില്‍ കമ്പി വേലിയുമുണ്ട്.
യാര്‍ഡിനോടു ചേര്‍ന്നു ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സായി രണ്ടു ഫ്‌ളാറ്റുകളുമുണ്ട്. മെട്രോയുടെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂം, ഓട്ടോമാറ്റിക്ക് ട്രെയിന്‍ കണ്‍ട്രോള്‍ സംവിധാനം, വൈദ്യുതി സബ്‌സേ്‌റ്റഷന്‍ തുടങ്ങിയവ മെട്രോ യാര്‍ഡിലാണ്. 24 മണിക്കൂറും ജോലിക്കാരുമുണ്ട്. ഈ സുരക്ഷാ മേഖലയിലാണു നുഴഞ്ഞു കയറ്റം.
അന്വേഷണം മെട്രോയുടെ കരാര്‍ ജോലിക്കാരിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കമുണ്ട്. മെട്രോ ട്രെയിനില്‍ ഭീഷണിസന്ദേശമെഴുതിയതു കരാര്‍ തൊഴിലാളികളെന്നു സൂചന. ഇവര്‍ ഇരതസംസ്‌ഥാനക്കാര്‍ ആകാനാണു സാധ്യതയെന്നാണു വിവരം. മെട്രോയുമായി ബന്ധപ്പെട്ട കരാര്‍ ജോലിക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി സ്‌പ്രേ പെയിന്റ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ബോഗികളില്‍ സ്‌ക്രാച്ച് ഉണ്ടാകുമ്പോള്‍ മായ്‌ക്കാനും മറ്റും പല നിറത്തിലുള്ള ഇന്‍സ്‌റ്റന്റ് സ്‌പ്രേ പെയിന്റാണ് ഉപയോഗിക്കുന്നത്. കൂടാതെ പല കാര്യങ്ങള്‍ മാര്‍ക്ക് ചെയ്യാനും സ്‌പ്രേ പെയിന്റാണ് ഉപയോഗിക്കുന്നത്. ഇത്തരം പെയിന്റാണു ഭീഷണി എഴുതാനും ഉപയോഗിച്ചതെന്നാണു കരുതുന്നത്. അന്യസംസ്‌ഥാനക്കാരാണെങ്കില്‍ അവരെ മറ്റാരെങ്കിലും പ്രേരിപ്പിച്ചിട്ടാണോ എന്നതും അന്വേഷിക്കുന്നുണ്ട്.
രാത്രി സര്‍വീസ് അവസാനിപ്പിച്ചശേഷം കൊണ്ടിട്ടപ്പോഴായിരിക്കാം എഴുതിയതെന്നു കരുതുന്നു. സര്‍വീസ് നടത്തുമ്പോള്‍ മിനിട്ടുകള്‍ മാത്രം സ്‌റ്റേഷനുകളില്‍ നിര്‍ത്തുന്നതിനാല്‍ ഇത്രയും നീണ്ട സന്ദേശം എഴുതാന്‍ സമയം കിട്ടില്ല. സുരക്ഷാ ഉദ്യോഗസ്‌ഥരുടെയോ കാമറകളുടെയോ കണ്ണില്‍പ്പെടാതെ യാര്‍ഡിനകത്തേക്കും പുറത്തേക്കും പോവുക എളുപ്പമല്ല.
അതിനാലാണു ജീവനക്കാരില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നു സംശയിക്കുന്നത്. തൊട്ടടുത്തുള്ള സ്‌റ്റേഷനുകളുടെ പ്ലാറ്റ് ഫോമില്‍നിന്നു പാളത്തിലിറങ്ങി നടന്നും യാര്‍ഡിലെത്താം. പ്ലാറ്റ് ഫോം പൂര്‍ണമായും കാമറ നിരീക്ഷണത്തിലാണ്. യാര്‍ഡില്‍ സായുധരായ 12 പോലീസുകാര്‍ എപ്പോഴും കാവലുണ്ട്. സംസ്‌ഥാന പോലീസിന്റെ ഭാഗമായ സംസ്‌ഥാന വ്യവസായ സുരക്ഷാ സേനയ്‌ക്കാണു യാര്‍ഡ് ഉള്‍പ്പെടെയുള്ള മെട്രോ സംവിധാനത്തിന്റെ സുരക്ഷാ ചുമതല. ഇവരുടെ കണ്ണുവെട്ടിച്ചാണു ഭീഷണി എഴുതിയത്.
എന്നാൽ എന്താണ് ഗ്രാഫിറ്റി എന്നതാണ് ഇനി പരിശോധിക്കുന്നത്. സ്പ്രേ പെയിന്റുകള്‍ ഉപയോഗിച്ച് ചുമരുകളില്‍ ആര്‍ക്കും കാണാനാവും വിധം വലുപ്പത്തില്‍ എഴുതുകയും വരയ്ക്കുകയും ചെയ്യുന്നതിനെയാണ് ഗ്രാഫിറ്റി എന്ന് പറയുക. പല വിധ നിറങ്ങള്‍ ഉപയോഗിച്ച് കാഴ്ചയില്‍ ആകര്‍ഷണീയതയുള്ള വിധമാണ് ഏഴുത്തുകള്‍. പാശ്ചാത്യ രാജ്യങ്ങളിലെ പൊതു ഇടങ്ങളിലെ ചുമരുകളില്‍ ഇത്തരം ചുവരെഴുത്തുകള്‍ നടത്തിയതിന്റെ ദൃശ്യങ്ങള്‍ ഒന്ന് ഗൂഗിള്‍ ചെയ്താല്‍ കാണാം. ക്രിയാത്മകമായ കഴിവുള്ളവര്‍ക്കെ ഈ രീതിയിലുള്ള ചിത്രപ്പണികള്‍ ചെയ്യാനാവൂ എന്നത് വാസ്തവമാണ്.
എന്നാല്‍ പലപ്പോഴും ഈ ഗ്രാഫിറ്റി ആര്‍ട്ടിനെ നിയമവിരുദ്ധമായാണ് ഉപയോഗിക്കാറ്. പൊതുവിടങ്ങളില്‍ ഗ്രാഫിറ്റി ചിത്രങ്ങള്‍ വരയ്ക്കുന്നവര്‍ രണ്ട് തരത്തിലുണ്ട്. അനാവശ്യമായി പേരുകളും വാക്കുകളും ചിത്രങ്ങളും പൊതുവിടങ്ങളില്‍ എഴുതിവെക്കുന്നവരും വരച്ചുവെക്കുന്നവരുമാണ് ഒരു കൂട്ടര്‍. തങ്ങളുടെ സംഘത്തിന്റെ പേരായിരിക്കും പലപ്പോഴും ഇവര്‍ ഉപയോഗിക്കുക.
സാമൂഹിക, രാഷ്ട്രീയ വിഷയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരും പ്രതികരിക്കുന്നവരും തങ്ങളുടെ ആശയ പ്രചരണത്തിനായി ഗ്രാഫിറ്റി പെയിന്റിങ്ങുകള്‍ ഉപയോഗിക്കാറുണ്ട്. യുക്തിയും ചിന്തയും ചിലപ്പോള്‍ വ്യക്തമായ കാരണങ്ങളും ലക്ഷ്യങ്ങളും അടങ്ങിയിട്ടുള്ള കലാമൂല്യമുള്ള വരകളായിരിക്കും ഗ്രാഫിറ്റിയെ ഗൗരവത്തോടെ കലയായി കാണുന്നവരുടേത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായ സ്ഥലങ്ങളില്‍ ഇവര്‍ ചിത്രങ്ങള്‍ വരച്ചുവെക്കാറുണ്ട്. അതുവഴി ജനങ്ങളെയും അധികാരികളേയും കളിപ്പിക്കുന്നതും കളിയാക്കുന്നതും ഇവര്‍ക്ക് ഒരുതരം ലഹരിയാണ്. ഭ്രാന്തമായ ലഹരി എന്നുവേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.
https://www.facebook.com/Malayalivartha























