അതിജീവിതയെ തള്ളി ഹൈക്കോടതി നീക്കം... ദിലീപിന് ക്ലീൻ ചീറ്റ്? ദൃശ്യങ്ങളൊക്കെ മുക്കി! മാസായി ജസ്റ്റിസ് കൗസർ എടപ്പഗത്ത്; അതിജീവിത സുപ്രീംകോടതിയിലേക്ക്!

സിനിമയെ വെല്ലും ട്വിസ്റ്റും ടേണും ഒക്കെയാണ് നടിയെ ആക്രമിച്ച കേസും ആ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവവും. സിനിമയിൽ തുടങ്ങി ഇപ്പോൾ ഒരു മെഗാ സീരിയലായി മാറിയിരിക്കുകയാണ് ഈ കേസ്. വാദവും പ്രതിവാദവുമായി ഇപ്പോൾ കൊഴുക്കുകയാണ്. അതിനിടയിൽ അതിജീവിതയ്ക്ക് ഒരു തിരിച്ചടി ലഭിച്ചതായുള്ള വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ കാലാവധി നീട്ടണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹർജി പരിഗണിക്കുന്നതിൽ നിന്നു ജസ്റ്റിസ് കൗസർ എടപ്പഗത്ത് മാറണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചിരിക്കുകയാണ്. തുടർന്നും ഈ ബെഞ്ചിൽ തന്നെയാകും പരിഗണിക്കുക. നേരത്തേ കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നു കാട്ടി അതിജീവിത നൽകിയ ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്ത് പരിഗണിക്കരുതെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു.
ശേഷം ജഡ്ജി സ്വയം കേസ് പരിഗണിക്കുന്നതിൽ നിന്നു പിൻമാറുകയായിരുന്നു. ഇതിനു പിന്നാലെയാണ് അതിജീവിത പുതിയ ആവശ്യവുമായി കോടതിയെ സമീപിച്ചത്. അതിജീവിത നേരിട്ടിറങ്ങി പോരാടാൻ തീരുമാനിച്ചുറപ്പിച്ചപ്പോഴാണ് ഇത്തരമൊരു തിരിച്ചടി ലഭിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കൗസർ എടപ്പഗത്താണ് തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ഹർജി ആദ്യം മുതൽ പരിഗണിച്ചത്.
ആദ്യം ക്രൈം ബ്രാഞ്ചിന്റെ സമയപരിധി മാർച്ച് മുപ്പതിനാണ് നിശ്ചയിച്ചിരുന്നത്. തുടർന്ന് ഏപ്രിൽ 15 ലേക്ക് ഇത് നീട്ടി. അവസാനമായി മേയ് 30 വരെയാണ് സമയം നൽകിയത്. ഇതിന് പിന്നാലെയാണ് വീണ്ടും സമയം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെയാണ് നടി ആവശ്യവുമായെത്തിയത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കോടതിയിൽ നിന്നു ചോർന്നതായി പറയുന്ന സമയത്ത് എറണാകുളം ജില്ലാ കോടതിയിൽ ജഡ്ജി കൗസർ എടപ്പഗത്തായിരുന്നു കേസ് പരിഗണിച്ചത് എന്നതും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. പിന്നീടു ഹൈക്കോടതി ജസ്റ്റിസ് പദവിയലേയ്ക്ക് ഉയർത്തപ്പെടുകയായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് തന്റെ ഹർജിയിൽ നിന്നു പിൻമാറണമെന്ന ആവശ്യം അതിജീവിത ഉയർത്തിയതും ജഡ്ജി കേസ് മറ്റൊരു ബെഞ്ചിനു കൈമാറിയതും.
എന്നാൽ പുതിയ ആവശ്യം അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് ഇന്നു ഹൈക്കോടതി സ്വീകരിച്ചത്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനു സമയ പരിധി നിശ്ചയിച്ചതും അതു നീട്ടി നൽകിയതും താനാണെന്നും ഇതിൽ നിയമപരമായ താനാണു തുടർ വാദം കേൾക്കണ്ടതെന്നും ചൂണ്ടിക്കാണിച്ചു കൊണ്ടാണു പുതിയ ആവശ്യം കോടതി നിരസിച്ചിരിക്കുന്നത്. തുടരന്വേഷണം അട്ടിമറിക്കുന്നെന്ന അതിജീവിതയുടെ ഹർജി ജൂൺ പത്തിന് പരിഗണിക്കും.
കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജിയിൽ അതിജീവിതയ്‌ക്കൊപ്പമെന്ന് സർക്കാരും ഹൈക്കോടതിയെ അറിയിച്ചു. കോടതി മേൽനോട്ടത്തിൽ കേസന്വേഷണം വേണമെന്ന ആവശ്യത്തോട് എതിർപ്പില്ലെന്നും സംസ്ഥാന സർക്കാർ മറുപടി നൽകി. കേസിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ നടക്കുന്നുവെന്ന അതിജീവിതയുടെ ആരോപണം തെറ്റാണ്. അതിജീവിതയുടെ ആശങ്ക പൂർണ്ണമായും മനസ്സിലാക്കുന്നുവെന്നും നീതിയുക്തമായ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനു കൂടുതൽ സമയം അനുവദിക്കരുതെന്നു നടൻ ദിലീപ് കോടതിയോട് അഭ്യർഥിച്ചിട്ടുണ്ട്. തുടരന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്ന തെളിവുകളിൽ വസ്തുതയില്ലെന്നും കൂടുതൽ വ്യാജ തെളിവുകൾ സൃഷ്ടിക്കുന്നതിനുമാണ് കൂടുതൽ സമയം ചോദിച്ചിരിക്കുന്നത് എന്നുമുള്ള വാദമാണ് ദിലീപ് കോടതിയിൽ ഉയർത്തി പിടിച്ചിരിക്കുന്നത്.
ഡിജിറ്റൽ തെളിവുകളുടെ പരിശോധനാഫലം മൂന്ന് മാസം മുൻപ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നുവെന്നാണ് ദിലീപിന്റെ വാദം. ഫലം ഇതുവരെയും പരിശോധിച്ചില്ലെന്ന് ക്രൈം ബ്രാഞ്ച് പറയുന്നത് വിശ്വസനീയമല്ലെന്നും നടൻ പറഞ്ഞു. നടി ആക്രമിക്കപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്ന ക്രൈംബ്രാഞ്ച് ആരോപണം ദിലീപ് പൂർണമായും നിഷേധിച്ചിട്ടുണ്ട്.
ദൃശ്യങ്ങൾ നടന്റെ കൈവശമുണ്ടെന്നും ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് രണ്ട് തവണ തുറന്നെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഫോറസിക് റിപ്പോർട്ടും ഹൈക്കോടതിയിൽ സമർപ്പിച്ചു. 2018 ജനുവരി 9നും ഡിസംബര്‍ 13നുമാണ് തുറന്നിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതടക്കം നടപടി സ്വീകരിക്കേണ്ടതുണ്ട്. ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന്റെ പക്കലുണ്ടെന്നും പ്രോസിക്യുഷന്‍ ആവര്‍ത്തിക്കുന്നു.
ഇതിനിടെ, കോടതിയിൽ നിന്ന് അന്വേഷണം വേണമെന്ന് സർക്കാരും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ മെമ്മറി കാർഡ് രണ്ട് തവണ തുറന്നെന്ന ഫോറൻസിക് റിപ്പോർട്ട് ഉണ്ടായിട്ടും അന്വേഷണ സംഘത്തിന്‍റെ ആവശ്യം തള്ളിയ വിചാരണ കോടതി നടപടി നിയമപരമല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. സംഭവത്തിൽ കോടതി ജീവനക്കാരെ അടക്കം ചോദ്യം ചെയ്യാനുള്ള തുടർനടപടികൾ ഉണ്ടാകുമെന്നും പ്രോസിക്യൂഷൻ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
നടന്‍ ദിലീപ് പ്രതിയായ ലൈംഗിക അതിക്രമക്കേസിലെ പീഡനദൃശ്യം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചേക്കും എന്ന സൂചനയാണ് പുറത്ത് വരുന്നത്. എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്നു ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത ആശങ്കപ്പെടുത്തുന്നെന്നും അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടി അതിജീവിത രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍.വി. രമണ, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കു കത്തയച്ചിരുന്നു. നടപടി വൈകുന്നുവെന്നു ചൂണ്ടിക്കാട്ടിയാകും സുപ്രീംകോടതിയെ സമീപിക്കുക.
വിചാരണക്കോടതി ജഡ്‌ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 2018 മാര്‍ച്ചിലാണു ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവും സീല്‍ ചെയ്‌ത മെമ്മറി കാര്‍ഡും എറണാകുളം സെഷന്‍സ് കോടതിയിലേക്ക് അയച്ചത്. 2018 മാര്‍ച്ച് 15 മുതല്‍ 2019 മാര്‍ച്ച് 16 വരെ ഈ ദൃശ്യങ്ങള്‍ എറണാകുളത്തെ ജില്ലാ കോടതിയിലായിരുന്നു. ഇതിനിടെയാണു ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ദിലീപ് തന്റെ വീട്ടില്‍ വച്ചു ദൃശ്യങ്ങള്‍ കണ്ടെന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അവകാശപ്പെട്ടിരുന്നു. ഇതേക്കുറിച്ചും അതിജീവിത കത്തില്‍ പരാമര്‍ശിച്ചിരുന്നു. വിദേശത്തുള്ളവരും ദൃശ്യങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കോടതിയില്‍ സീല്‍ ചെയ്‌തു സൂക്ഷിച്ചിരുന്ന ദൃശ്യങ്ങള്‍ മറ്റൊരാള്‍ക്ക് എടുക്കാന്‍ സാധിക്കുന്നുവെന്നത് ആശങ്കാജനകമാണെന്നും ഇതു തന്റെ സ്വകാര്യതയെ ഹനിക്കുന്ന കാര്യമാണെന്നുമാണു അതിജീവിതയുടെ പരാതി.
https://www.facebook.com/Malayalivartha























