ഉന്നതനോടൊരു നീതി സാധാരണക്കാരനോട് ഒരു നീതി എന്നതാണ് സമീപനം, ഹര്‍ജികളുമായി ചെല്ലുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ അനുഭവിക്കുന്നത് കടുത്ത അപമാനമാണ്; കോടതിയില്‍ ഇപ്പോള്‍ നടക്കുന്നത് നാടകം മാത്രമാണെന്നാണ് ഭാഗ്യലക്ഷ്മി

നടി ആക്രമിക്കപ്പെട്ട സംഭവമാണ് കേരളക്കരയാകെ ഉറ്റു നോക്കുന്നത്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കവെ അപ്രതീക്ഷിതമായാണ് എല്ലാം മാറി മറിയുന്നത്. എന്നാല്‍ ഇപ്പോഴിതാ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയുടെ പ്രതികരണമാണ് വൈറലായി മാറിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ ഇപ്പോള്‍ നടക്കുന്നത് നാടകം മാത്രമാണെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.
ഹര്‍ജികളുമായി ചെല്ലുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ അനുഭവിക്കുന്നത് കടുത്ത അപമാനമാണ്. എന്താണ് പ്രോസിക്യൂട്ടര്‍മാര്‍ മാറാന്‍ കാരണമെന്ന് കോടതി ചോദിക്കുന്നില്ല. ഉന്നതനോടൊരു നീതി സാധാരണക്കാരനോട് ഒരു നീതി എന്നതാണ് സമീപനം. കോടതികളില്‍ ആദ്യമേ വിധിയെഴുതി വച്ചു കഴിഞ്ഞു. ഇനി പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ. ബാക്കിയെല്ലാം അവിടെ കഴിഞ്ഞുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കൈയിലുണ്ടെന്ന ക്രൈംബ്രാഞ്ച് ആരോപണം ദിലീപ് ഹൈക്കോടതിയില്‍ തള്ളി. അന്വേഷണത്തിന് ഇനിയും സാവകാശം വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം അംഗീകരിക്കരുതെന്നും ദിലീപ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ക്രൈംബ്രാഞ്ച് ഹര്‍ജിയിലാണ് ദിലീപിന്റെ മറുപടി. തന്റെ പക്കല്‍ ദൃശ്യങ്ങള്‍ ഉണ്ടെന്ന അന്വേഷണ സംഘത്തിന്റെ വാദം തെറ്റാണെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. ഇതിനിടെ ക്രൈംബ്രാഞ്ച് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
https://www.facebook.com/Malayalivartha























