ആദില തന്റെ പ്രണയിനിയെ പൊരുതി നേടി... സദാചാര മലയാളികളുടെ പ്രതിഷേധത്തിന് മറുപടിയുമായി ശ്രീജ നെയ്യാറ്റിന്‍കര

ആദിലയ്ക്കും ഫാത്തിമ നൂറയ്ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ ആദിലയെയും നൂറയെയും സംസ്‌കാരം പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഇത്തരക്കാര്‍ക്ക് കൃത്യമായ മറുപടി നല്‍കുകയാണ് സാമൂഹ്യ പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. വ്യക്തിയുടെ തെരഞ്ഞെടുപ്പിന് അവകാശം നല്‍കുന്ന ഭരണഘടന നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അപരന്റെ വ്യക്തി സ്വാതന്ത്ര്യത്തെ വിചാരണ ചെയ്യാന്‍ ഉളുപ്പില്ലേ എന്ന് ചോദിക്കുകയാണ് ശ്രീജ.
'ആദില തന്റെ പ്രണയിനിയെ പൊരുതി നേടിയിരിക്കുന്നു. സ്വവര്‍ഗാനുരാഗികളായ മനുഷ്യരെ വിചാരണ ചെയ്ത് നടക്കുന്ന ഏതോ നൂറ്റാണ്ടില്‍ നില്‍ക്കുന്ന മനുഷ്യ രൂപികളോട് ഒന്നേ ചോദിക്കാനുള്ളൂ, വ്യക്തിയുടെ തെരഞ്ഞെടുപ്പിന് അവകാശം നല്‍കുന്ന ഭരണഘടന നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അപരന്റെ വ്യക്തി സ്വാതന്ത്ര്യത്തെ വിചാരണ ചെയ്യാന്‍ നിങ്ങള്‍ക്കൊന്നും ഉളുപ്പില്ലേ മനുഷ്യരേ?
ആ പെണ്‍കുട്ടികള്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ ഹൈക്കോടതി അനുവാദം നല്‍കിയത് ഭരണഘടന തുറന്നു വച്ചിട്ടാണ് എന്ന മിനിമം ബോധമെങ്കിലും ആ കുട്ടികളെ 'സംസ്‌കാരം ' പഠിപ്പിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്നവര്‍ക്കുണ്ടാകണം', ശ്രീജ നെയ്യാറ്റിന്‍കര ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ആദിലയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച കോടതിയാണ് ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്‍കിയത്. ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശി ഫാത്തിമ നൂറയെ ആദില നസ്‌റിനൊപ്പം കോടതി വിട്ടയച്ചു. പ്രണയിനിക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന ആലുവ സ്വദേശി ആദില നസ്‌റിന്റെ അപേക്ഷയിലാണ് ഹൈക്കോടതി നടപടി. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് ഒരുമിച്ച് ജീവിക്കുന്നതില്‍ വിലക്കില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























