നടിയെ ആക്രമിച്ച കേസ്... തുടരന്വേഷണത്തിന്റെ മറവില്‍ തനിക്കെതിരെ തെളിവ് കെട്ടിച്ചമയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് തുടരന്വേഷണത്തിന്റെ മറവില്‍ തനിക്കെതിരെ തെളിവ് കെട്ടിച്ചമയ്ക്കാനുള്ള വ്യഗ്രതയാണ്. അഞ്ച് മാസമായി വിചാരണ നിലച്ചിരിക്കുകയാണെന്നും മറ്റു പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് അന്വേഷണ സംഘം മറക്കുന്നുവെന്നും ദിലീപ് ഹൈക്കോടതിയില്‍ ആരോപിച്ചു.
നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലെ മറുപടിയിലാണിത്. തനിക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അഭിഭാഷകര്‍ക്കും കുടുംബ ഡോക്ടര്‍ക്കുമെതിരെ മാധ്യമ വിചാരണയ്ക്ക് വേദി ഒരുക്കി വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയാണ് അന്വേഷണം സംഘം.
കെട്ടിച്ചമച്ച ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കി ജുഡീഷ്യല്‍ ഓഫിസര്‍മാര്‍, കോടതി ജീവനക്കാര്‍ തുടങ്ങിയവരെപ്പോലും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണു നടക്കുന്നത്. അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നിരത്തിയിരിക്കുന്ന കാര്യങ്ങള്‍ പ്രസക്തമോ സത്യസന്ധമോ അല്ല. അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നത് ഒഴിവാക്കാന്‍ കാരണങ്ങള്‍ കെട്ടിച്ചമയ്ക്കുകയാണ്. ഇവയ്ക്ക് പിന്‍ബലമാകാന്‍ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ടില്‍ നിന്നു തെളിവുകള്‍ ലഭിച്ചില്ല.
ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍നിന്നു ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ അപ്രസക്തമാണ്. പിടിച്ചെടുത്ത ഫോണുകള്‍ ആരോപിക്കുന്ന സംഭവങ്ങളുടെ സമയത്ത് ഉപയോഗിച്ചിരുന്നതല്ല. അന്വേഷണം ഇരുട്ടില്‍ തപ്പുകയാണ്. തന്റെയും താനുമായി ബന്ധപ്പെട്ടവരുടെയും മൊബൈല്‍ ഫോണിലെ സ്വകാര്യവും രഹസ്യാത്മകവുമായ ഡേറ്റയുടെ പരിശോധന നടത്തി മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കി വ്യാജമായ ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് ദിലീപ് ആരോപിച്ചു.
https://www.facebook.com/Malayalivartha























