യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ വിജയ് ബാബുവിനെ ചോദ്യം ചെയ്തത് നീണ്ട 9 മണിക്കൂറോളം..... ഇന്ന് വീണ്ടും ഹാജരാകണമെന്ന് നിര്‍ദ്ദേശം.... മുന്‍കൂര്‍ ജാമ്യഹര്‍ജിയും ഇന്ന് പരിഗണിക്കും

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ വിജയ് ബാബുവിനെ ചോദ്യം ചെയ്തത് നീണ്ട 9 മണിക്കൂറോളം..... ഇന്ന് വീണ്ടും ഹാജരാകണമെന്ന് നിര്‍ദ്ദേശം.... മുന്‍കൂര്‍ ജാമ്യഹര്‍ജിയും ഇന്ന് പരിഗണിക്കും.
എറണാകുളം സൗത്ത് സ്റ്റേഷനില്‍ ബുധനാഴ്ച രാവിലെ 11 മണി മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂറോളം നീണ്ടു. ഇന്നലത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെങ്കിലും വിജയ് ബാബു ഇന്നും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം.
ഇന്ന് രാവിലെ 9 മണിക്ക് തേവര പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നടന് നിര്‍ദേശം നല്‍കി. വിദേശത്ത് നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ ഒമ്പത് മണിക്കൂറോളമാണ് നടനെ പോലീസ് ഇന്നലെ ചോദ്യം ചെയ്തത്. എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലായിരുന്നു ഇന്നലെ രാവിലെ 11 മണിയോടെ വിജയ് ബാബു ഹാജരായത്.
അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്ന് വിജയ് ബാബു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബന്ധം ഉഭയ സമ്മതപ്രകാരമായിരുന്നുവെന്നും ഒളിവില്‍ പോകാനും വിദേശത്ത് കഴിയാനും ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു വ്യക്തമാക്കി. സിനിമയില്‍ അവസരം നല്‍കാത്തതിനെ തുടര്‍ന്നാണ് നടി പരാതി നല്‍കിയത്.
വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വീണ്ടും ഹാജരാകണമെന്ന നിര്‍ദേശം പോലീസ് നല്‍കിയിരിക്കുന്നത്. കേസില്‍ ഇന്ന് വരെ വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിനുമാണ് വിജയ്ബാബുവിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍പോയ വിജയ്ബാബു 39 ദിവസത്തിന് ശേഷമാണ് കേരളത്തില്‍ തിരിച്ചെത്തിയത്.സത്യം തെളിയുമെന്നും കോടതിയില്‍ കേസ് നില്‍ക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും വിജയ് ബാബു . അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നുമാണ് വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചത്.
"
https://www.facebook.com/Malayalivartha























