വാക്ക് പാലിച്ചു... അറസ്റ്റ് ചെയ്യില്ല എന്ന കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് വിജയ്ബാബു നാട്ടിലെത്തി; പോലീസിന് മുന്നില്‍ ഹാജരായി ചോദ്യം ചെയ്യലിന് വഴങ്ങി; 9 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും കാര്യമായ പുരോഗതിയില്ല; ഇന്നും ചോദ്യം ചെയ്യും; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നടനും നിര്‍മാതാവുമായ വിജയ് ബാബു പറഞ്ഞ വാക്ക് പാലിച്ചു. ദുബായിലാണോ മറ്റെവിടെയെങ്കിലുമാണോ എന്ന് പോലും പോലീസിന് ഉറപ്പില്ലായിരുന്നു. എങ്കിലും അറസ്റ്റ് ചെയ്യില്ല എന്ന കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് വിജയ്ബാബു നാട്ടിലെത്തി. അമ്പല ദര്‍ശനം കഴിഞ്ഞയുടനെ ചോദ്യം ചെയ്യലിന് ഹാജരായി.
9 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും കാര്യമായതൊന്നും കിട്ടിയില്ലെന്നാണ് പുറത്ത് വരുന്ന വിവരം. വിജയ് ബാബുവിനെ പൊലീസ് ഇന്നും ചോദ്യം ചെയ്യും. രാവിലെ ഒന്‍പത് മണിയോടെ കൊച്ചി സൗത്ത് പൊലീസ് സ്‌റ്റേഷനില്‍ ഹാജരാവാനാണ് നിര്‍ദേശം. ഒരുമാസത്തോളം ഒളിവില്‍ പോയതിനു ശേഷം കഴിഞ്ഞദിവസം കൊച്ചിയില്‍ തിരിച്ചെത്തിയ വിജയ് ബാബുവിനെ ഒന്‍പതു മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. പൊലീസ് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ലൈംഗിക പീഡനം നടന്നിട്ടില്ലന്നും പരാതിക്കാരിയുമായി പരസ്പരസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമായിരുന്നു എന്നും കഴിഞ്ഞ ദിവസം വിജയ് ബാബു മൊഴി നല്‍കിയിരുന്നു. സിനിമയില്‍ അവസരം നല്കാത്തതിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നും പറഞ്ഞു. കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് വിജയ് ബാബു പറഞ്ഞു. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നാണു മൊഴി. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ പരാതിക്കു പിന്നിലെന്നും ഒളിവില്‍ പോകാന്‍ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു മൊഴി നല്‍കി.
ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയതോടെയാണ് ഒളിവില്‍ പോയ വിജയ് ബാബു കൊച്ചിയില്‍ തിരിച്ചെത്തിയത്. ദുബായില്‍നിന്ന് നെടുമ്പാശേരിയിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിലായിരുന്നു യാത്ര. നാട്ടില്‍ എത്തിയാലുടന്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനാല്‍ നേരെ കൊച്ചി സൗത്ത് പൊലീസ് സ്‌റ്റേഷനിലേക്കു പോവുകയായിരുന്നു. വഴി മധ്യേ ക്ഷേത്രദര്‍ശനവും നടത്തി.
പത്തേമുക്കാലോടെ സൗത്ത് പൊലീസ് സ്‌റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി. വിജയ് ബാബുവിനെ ചോദ്യം ചെയ്തശേഷം പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കും. സിനിമ മേഖലയില്‍ ചിലര്‍ക്കുള്ള വ്യക്തിവിരോധമാണ് പരാതിക്ക് കാരണമെന്ന് ആരോപിച്ച് വിജയ് ബാബുവിന്റെ കുടുംബം കൊച്ചി കമ്മിഷണറെ കണ്ടിരുന്നു. അതിലും അന്വേഷണം നടക്കുകയാണ്.
39 ദിവസത്തിനു ശേഷം, ബുധനാഴ്ച രാവിലെ ദുബായില്‍ നിന്നുള്ള വിമാനത്തിലാണു കൊച്ചിയിലെത്തിയത്. തൊട്ടു പിന്നാലെ വിജയ്ബാബുവിന്റെ പാസ്‌പോര്‍ട്ട് ഇമിഗ്രേഷന്‍ വിഭാഗം പിടിച്ചെടുത്തു.
വിമാനത്താവളത്തില്‍ കാത്തു നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്തി 'കേസിനെ നിയമപരമായി നേരിടും, അന്വേഷണവുമായി സഹകരിക്കും, കോടതിയില്‍ വിശ്വാസമുണ്ട്, സത്യം കോടതിയില്‍ തെളിയിക്കും, പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പംനിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി' എന്നു മാത്രം പ്രതികരിച്ചു വിജയ് ബാബു വാഹനത്തില്‍ കയറിപ്പോയി.
തുടര്‍ന്ന് ക്ഷേത്രദര്‍ശനം നടത്തിയ ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ഇന്നത്തെ മുന്‍കൂര്‍ ജാമ്യേപേക്ഷ വളരെ പ്രധാനമാണ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയില്ലെങ്കില്‍ അറസ്റ്റിന് സാധ്യതയുണ്ട്.
"
https://www.facebook.com/Malayalivartha























