പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ നിർണ്ണായക തീരുമാനവുമായി ഹൈക്കോടതി; പ്രതി മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന വസ്തുതകൾ എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്; കേസിൽ നാലാം പ്രതിയായ വിജിത് വിജയന്‍റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ നിർണ്ണായക തീരുമാനവുമായി ഹൈക്കോടതി രംഗത്ത് വന്നിരിക്കുകയാണ്. കേസിൽ നാലാം പ്രതിയായ വിജിത് വിജയന്‍റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്.
എൻഐഎ കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. അതുകൊണ്ടാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ചില നിർണ്ണായക കാര്യങ്ങൾ ചൂണ്ടികാട്ടിയായിരുന്നു അപ്പീൽ നൽകിയിരുന്നു. കേസിൽ തെറ്റായി പ്രതിചേർക്കപ്പെട്ടതാണെന്നും എൻ.ഐ.എ അന്വേഷണത്തിൽ മാവോയിസ്റ്റ് ബന്ധം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു ചൂണ്ടിക്കാണിച്ചത്.
വിജിത് വിജയൻ താമസിച്ചിരുന്ന വീട്ടിൽ നിന്നും മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകളും പുസ്തകങ്ങളും കണ്ടെത്തിയെന്നാണ് എൻ.ഐ.എ ഹൈക്കോടതിയിൽ പറഞ്ഞിരിക്കുന്നത്. വിദ്യാഭ്യാസകാലം മുതൽക്ക് തന്നെ മാവോയിസ്റ്റ് അനുബന്ധ സംഘടനയായ പാഠാന്തരവുമായി വിജിത് വിജയൻ ബന്ധപ്പെട്ടിരുന്നു. അത് തെളിയിക്കാനുള്ള സാക്ഷിമൊഴികളടക്കം കോടതിയിൽ ഹാജരാക്കിയിരിക്കുകയാണ്.
പ്രതി മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന വസ്തുതകൾ എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.ഇത്തരത്തിലൊരു നിഗമനത്തിലാണ് ജസ്റ്റിസുമാരെത്തിയത്. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ ,സി. ജയചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചായിരുന്നു ജാമ്യ അപ്പീൽ തള്ളിക്കളഞ്ഞത് . ഇതേ കേസിൽ പ്രതിചേർക്കപ്പെട്ട അലൻ, താഹ എന്നിവർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു .
ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി സമർപ്പിച്ചത്. എന്നാൽ ഹൈകോടതി അത് തള്ളിയിരിക്കുകയാണ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബര്‍ ഒന്നിനായിരുന്നു സി.പി.ഐ.എം പാര്‍ട്ടി അംഗങ്ങളായിരുന്ന അലനേയും താഹയേയും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇരുവര്‍ക്കും യുഎപിഎ ചുമത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ശക്തമായിരുന്നു.
https://www.facebook.com/Malayalivartha























