ഗുണ്ടാപ്പക വീണ്ടും.... തിരുവനന്തപുരത്ത് ലോഡ്ജ് മുറിയില്‍ കയറി രണ്ടു പേരെ വെട്ടി, കൊലക്കേസ് പ്രതി മരിച്ചു, ഒരാള്‍ ആശുപത്രിയില്‍ ചികിത്സയില്‍

ഗുണ്ടാപ്പക വീണ്ടും.... തിരുവനന്തപുരത്ത് ലോഡ്ജ് മുറിയില്‍ കയറി രണ്ടു പേരെ വെട്ടി, കൊലക്കേസ് പ്രതി മരിച്ചു, ഒരാള്‍ ആശുപത്രിയില്‍ ചികിത്സയില്‍.
സംസ്ഥാനത്ത് വീണ്ടും ഗുണ്ടകളുടെ വിളയാട്ടം. ലോഡ്ജ്മുറിയില്‍ കയറി രണ്ടുപേരെ വെട്ടി. ഒരാള്‍ മരിച്ചു. വഴയില സ്വദേശി മണിച്ചന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.
2011 ലെ വഴയില ഇരട്ടകൈാലപാത കേസിലെ പ്രതിയാണ് ഇയള്‍. വെട്ടേറ്റ തിരുമല സ്വദേശി ഹരികുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറാംകല്ലിലെ ലോഡ്ജിലാണ് ഇവര്‍ താമസിച്ചിരുന്നത്.
നാല്പേര്‍ ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയാണ് മണിച്ചനും ഹരികുമാറിനും വെട്ടേറ്റത്. സംസ്ഥാന തലസ്ഥാനത്ത് കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മാത്രം 21 ഗുണ്ടാ ആക്രമങ്ങളാണ് നടന്നത്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പോലീസിന്റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടാന്‍ കാരണമെന്നാണ് വിമര്‍ശനമുയരുന്നത്.
കുറച്ച് മാസങ്ങളായി തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുന്ന അവസ്ഥയാണ് കാണുന്നത്. ഗുണ്ടകളെ അമര്‍ച്ച ചെയ്യണ്ട പോലീസ്,നോക്കുകുത്തിയായി നില്‍ക്കുമ്പോള്‍ ഭീതിയോടെയാണ് ജനങ്ങള്‍ കഴിയുന്നത്.
" f
https://www.facebook.com/Malayalivartha























