17വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ രാഹുലിനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍; അമ്മയെ തേടി ആ കത്ത് എത്തി, അവന്‍ തിരിച്ചെത്തുമോ അച്ഛനില്ലാത്ത ആ വീട്ടിലേക്ക്? കേരളം മുഴുവന്‍ രാഹുലിന്റഎ വരവിനായി കാത്തിരിക്കുന്നു..

ആലപ്പുഴയില്‍ നിന്ന് 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ രാഹുലിനെ കേരളക്കര മറന്നുകാണില്ല. വര്‍ഷങ്ങള്‍ നീണ്ട അന്വഷേണം നടത്തിയിട്ടും രാഹുല്‍ എവിടെ പോയെന്നോ എന്താണ് ആ കുഞ്ഞിന് സംഭവിച്ചതെന്നോ ആര്‍ക്കും അറിയില്ലായിരുന്നു..
ഇപ്പോഴിതാ അല്‍പം ആശ്വാസം പകരുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. രാഹുലിനോട് സാമ്യമുള്ള ഒരു കുട്ടിയെ മുംബൈയില്‍ കണ്ടെന്ന് വെളിപ്പെടുത്തുന്ന ഒരു കത്ത് ആലപ്പുഴയിലെ വീട്ടില്‍ എത്തി. കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം എത്രത്തോളം വിശ്വസനീയമാണ് ഈ കത്ത് എന്ന് നിലവില്‍ ഉറപ്പിക്കാറായിട്ടില്ല.
എന്നിരുന്നാലും രാഹുലിന്റെ അമ്മ മിനിയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം പകരുന്നതാണ് ഈ കത്ത്. എന്നാല്‍ ഇതൊന്നും കാണാന്‍ ആ വീട്ടില്‍ രാജുവിന്റെ അച്ഛന്‍ ഇല്ലാതെ പോയല്ലോ എന്നൊരു സങ്കടം കൂടി ആ വീട്ടുകാര്‍ക്ക് ഉണ്ട്.
കഴിഞ്ഞ മാസം അതായത്, ഈ കത്ത് ലഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. മകനുവേണ്ടി 17 വര്‍ഷം കാത്തിരുന്ന് മടുത്താണ് അദ്ദേഹം ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്.
രാജു ആത്മഹത്യ ചെയ്യുമ്പോള്‍ ഭാര്യ മിനി വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് രാജു ജോലിക്ക് പോയിരുന്ന മിനിയെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. മിനി അയല്‍ക്കാരെ വിവരം അറിയിച്ചുവെങ്കിലും ഇവര്‍ എത്തിയപ്പോഴേക്കും രാജു തൂങ്ങിമരിച്ചിരുന്നു.
കുറച്ചുകൂടെ മുന്നേ ഈ കത്ത് വന്നിരുന്നെങ്കില്‍ ആ ദുരന്തം സംഭവിക്കില്ലായിരുന്നു എന്നാണ് എല്ലാവരും ഇപ്പോള്‍ പറയുന്നത്. വസുന്തരാ ദേവി എന്ന സ്ത്രീയാണ് രാഹുലിന്റെ അമ്മക്ക് കത്ത് അയച്ചിരിക്കുന്നത് എന്നാണ് വിവരം. കുട്ടിയുടെ ഫോട്ടോയും കത്തിനൊപ്പം അയച്ചിട്ടുണ്ട്. ഈ കുട്ടിയുടെ പേര് വിനയ് എന്നാണെന്നും കത്തില്‍ പറയുന്നുണ്ട്. മാത്രമല്ല രാജുവിന്റെ മരണ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും ഇതോടെയാണ് താന്‍ കണ്ടത് രാഹുലിനെയാണെന്ന് സംശയം തോന്നിയതെന്നും വസുന്ധര ദേവി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് ശിവാജി പാര്‍ക്കില്‍ വെച്ചാണ് വിനയ് എന്ന കുട്ടിയെ ഞാന്‍ കണ്ടത്. ഏഴാം വയസില്‍ പത്തനംതിട്ടയിലെ അനാഥാലയത്തില്‍ അവന്‍ എത്തി. പിന്നീട് പിതാവിനെ തേടി മുംബെയില്‍ എത്തി. ആ സമയത്താണ് താന്‍ ആ കുട്ടിയെ കണ്ടത്. രാഹുലിന്റ അച്ഛന്റെ മരണവാര്‍ത്ത കണ്ടപ്പോഴാണ് ആ കുട്ടിയെ രാഹുലിന് സമാനമാണെന്ന് താന്‍ ഓര്‍ത്ത് ഇങ്ങനെയാണ് വസുന്തരദാവി കത്തില്‍ പറഞ്ഞത്. കത്ത് കിട്ടിയപാടെ രാഹുലിന്റെ അമ്മ കത്തും ഫോട്ടോയും ആലപ്പുഴ എസ്പിക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജുമിനി ദമ്പതികളുടെ മകനായ രാഹുലിനെ 2005 മേയ് 18നാണ് കാണാതായത്. കാണാതാകുമ്പോള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു രാഹുല്‍. വീടിനടുത്ത് മൈതാനത്ത് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെയാണ് രാഹുലിനെ അവസാനമായി കണ്ടത്.
പിന്നെ ആരും ഈ ഏഴുവയസ്സുകാരനെ കണ്ടിട്ടില്ല. പൊലീസും സിബിഐയും 17 വര്‍ഷം മാറിമാറി അന്വേഷിച്ചിട്ടും രാഹുല്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഈ സംഭവത്തിന് ശേഷം രാഹുലിന്റെ കുടുംബം വല്ലാത്ത മാനസീക സംഘര്‍ഷത്തിലൂടെ ആയിരുന്നു കടന്നുപോയിരുന്നത്. ഇതിന്റെ ബാക്കിയാണ് രാജുവിന്റെ ആത്മഹത്യ.
എന്തായാലും ഇപ്പോള്‍ കുടുംബത്തെ തേടി എത്തിയിരിക്കുന്ന ഈ കത്ത് പ്രതീക്ഷ നല്‍കുന്നതാണ്. രാഹുല്‍ എത്രയും വേഗത്തില്‍ തിരിച്ചുവരട്ടെ എന്ന് തന്നെയാണ് എല്ലാവരുടേയും പ്രാര്‍ത്ഥന..
https://www.facebook.com/Malayalivartha

























