എടുക്കടോ സ്കോളർഷിപ്പ്... വികസനത്തിന്റെ കള്ള ലിസ്റ്റുമായി, എത്തിയ പിണറായിയെ പൊളിച്ചടുക്കി പെൺപുലി

തദ്ദേശ തിരഞ്ഞെടുപ്പും അത് വഴി നിയമസഭാ തിരഞ്ഞെടുപ്പും ഭരണത്തുടർച്ചയും മുന്നിൽ കണ്ട് ആവേശ തിരഞ്ഞെടുപ്പ് പ്രാചരണങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് LDF. മറ്റ് മുന്നണികളിൽ നിന്ന് വ്യത്യസ്തമായി ഇത് വരെ ചെയ്ത കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനാണ് എൽഡിഎഫിന്റെ തീരുമാനം. അത്തരത്തിലുള്ള പ്രചാരണങ്ങളും തുടങ്ങിക്കഴിഞ്ഞു. എന്നാൽ ചക്കിന് വച്ചത് കൊക്കിന് കൊണ്ടു എന്ന് പറയും പോലെ ദാ കിടക്കുന്ന അവകാശങ്ങൾ അടപടലം പൊളിഞ്ഞ് താഴെ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാർട്ടിക്ക് വേണ്ടി തയ്യാറാക്കിയ പോസ്റ്റർ പോലും തിരിച്ചടിയായിരിക്കുകയാണ്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ഓരേ പോലെ നിശബ്ദമാക്കുന്ന വായടപ്പിക്കുന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ലോക്കോളേജ് വിദ്യാർത്ഥിയായ അക്ഷയ S.S.
വിദ്യാർത്ഥികൾക്ക് വിദ്യഭ്യാസം ഉറപ്പാക്കുന്ന സർക്കാർ എന്നവകാശപ്പെട്ടുന്ന ഇതേ കേരളത്തിലെ ഒരു വിദ്യാർത്ഥിയാണീ സംസാരിക്കുന്നത്. ഞങ്ങൾ ഇതെല്ലാം ചെയ്തൂ എന്ന് അവകാശപ്പെടുന്നതിന് വേണ്ടിയാകരുത് മറിച്ച് വിദ്യാർത്ഥികൾക്ക് ഉപകാരമാകും വിധത്തിൽ സ്റ്റൈപന്റ് നൽകുക, അതും കൃത്യസമയത്ത് നൽകുക എന്നുള്ളതാണ് ഈ കുട്ടി ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. വളരെ പ്രാചീനമായ രീതിയിലാണ് ഇന്നും ഇവിടുത്തെ വിദ്യഭ്യാസ രീതികളെന്നും ജനങ്ങളെ പൊട്ടന്മാരാക്കരുതെന്നും തുറന്നടിക്കുകയാണ് ലോ കോളേജ് വിദ്യാർത്ഥിയായ അക്ഷയ. സാമ്പത്തിക പ്രതിസന്ധിയാണെന്ന വാദമുന്നയിച്ചാണ് ഇതിനെയെല്ലാം ചെറുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിനുമുള്ള ഉത്തരം കൃത്യമായി പറഞ്ഞ് വച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് നൽകാൻ എന്ന് പറഞ്ഞ് വാങ്ങി വച്ച ലാപ്ടോപ് ഒരു ഉത്തരവാദിത്വവുമില്ലാതെ നശിപ്പിച്ചു വച്ചിരിക്കുന്നു എന്നതാണ് ഇല്ലാത്ത പണം അനാവശ്യമായി നശിപ്പിക്കുന്നു എന്നതിന്റെ തെളിവ്.
വിദ്യാർത്ഥികൾക്ക് പഠന കാലയളവിൽ വിദ്യാഭ്യാസ ഗ്രാൻ്റുകൾ കിട്ടാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് പലതവണ ആവശ്യപ്പെട്ടതാണ്. SC/ST വകുപ്പ് താൽക്കാലി മുഖ്യമന്ത്രി ഏറ്റെടുക്കുകയോ, അടിയന്തര പ്രശ്‌ന പരിഹാരത്തിന് വേണ്ടി ഒരു കാ ഉപസമിതിയെ നിയോഗിക്കുകയോ ചെയ്യണമെന്നാണ് ദലിത്-ആദിവാസി സംഘട ആവശ്യപ്പെടുന്നത്.
ഇ-ഗ്രാന്റ് കുടിശ്ശികയെല്ലാം കൊടുത്തുതീർത്തെന്ന മന്ത്രി ഒ.ആർ.കേളുവ പ്രസ്തുവന വസ്തുതകൾക്ക് നിരക്കുന്നതല്ല. ഇത് 2025-26 വിദ്യാഭ്യാസ വർഷമ ഈ അധ്യയനവർഷം പ്രവേശനം നേടിയവരുടെ ഇ-ഗ്രാൻ്റ് രജിസ് ട്രേഷൻ ഇപ്പേ നടക്കുന്നതേയുള്ളൂ. അധ്യയനവർഷത്തിൻ്റെ മുക്കാൽ ഭാഗം കഴിഞ്ഞു. ഈ വര മാർച്ച് മാസത്തിനുള്ളിൽ ഇവരുടെ പേമെൻ്റ് നടക്കുമെന്ന് എന്താണുറപ്പ്? ഇ-ഗ്രാൻ്റ് സൈറ്റിലെ വിവരമനുസരിച്ച് കഴിഞ്ഞ അധ്യയന വർഷത്തേക്ക് (2024-2 പ്രോസസിംഗിലാണ്. കൊടുത്ത ഗ്രാൻ്റുകളുടെ ആകെ തുകയല്ല പുറത്ത് വിടേണ്ട ഓരോ വിഭാഗത്തിനും (ഡിഗ്രി/പി.ജി, പ്രൊഫഷണൽ തുടങ്ങിയവ) ഏത് വർഷം മാസം വരെ നൽകി എന്ന് വ്യക്തമാക്കണം.
ദലിത്-ആദിവാസി വിദ്യാർത്ഥികൾ നേരിടുന്ന ഗുരുതരമായ അവഗണന വളരെ തുഛമായ നിരക്കുകളിലാണ് അക്കാദമിക് അലവൻസുകൾ (ഹോസ്റ്റൽ അലവൻസ്,, സ്റ്റൈപന്റ്, ലംപ്സംഗ്രാൻ്റ്, പോക്കറ്റ് മണി എന്നിവ) നൽകുന്നുള്ളൂ എന്നതാണ്. പുതിയ കോഴ്‌സുകൾ പഠിക്കണമെങ്കിൽ സ്വന്തം ഗ്രാമം വിട്ട് വിദൂര ജിലലകളിലേക്ക് SC/ST വിദ്യാർത്ഥികൾ പോകണം. 22 ദശകത്തിനുള്ളിൽ നാമമാത്രമായ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ മാത്രമെ സർക്കാർ സ്ഥാപിച്ചിട്ടുള്ളൂ. എന്നിട്ടും ഒരു ദശകം മുൻപ് നിശ്ചയിച്ച നിരക്കുകളിലാണ അക്കാദമിക് അലവൻസുകൾ നൽകുന്നത്. സർക്കാർ/എയ്ഡഡ് കോളേജുകളികെല ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്ക് പ്രതിമാസം 3,500/രൂപ മാത്രമെ നൽകുന്നുള്ളൂ. സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്ന SC വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,500/- രൂപയും, ST വിദ്യാർത്ഥികൾക്ക് 3,000/- രൂപയുമാണ് നൽകുന്നത്. ഡിഗ്രി/പി.ജി. വിദ്യാർത്ഥികളുടെ ലംപ്‌സംഗ്രാൻ് 1,400/- രൂപയും ഹോസ്റ്റലുകളിൽ താമസിക്കുന്നവരുടെ പോക്കറ്റ് മണി 200/ രൂപ മാത്രവുമാണ്. വർഷത്തിനുള്ളിൽ 190 രൂപയിൽ നിന്നും 200/- രൂപയാക്കി. എം.ബി.ബി.എസ്/എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് 4,500/- രൂപ നൽകുന്നു. പ്രൊഫഷണൽ വിദ്യാർത്ഥികൾ സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുകയാണെങ്കിൽ 1,500/- രൂപ മാത്രം 10 നൽകുന്നു. ഡേ സ്കോളേഴ്‌സിന് പ്രതിമാസം 800 രൂപ നൽകുന്നു. കേരളത്തിനെ അടിസ്ഥാന വികസനത്തിന് കിഫ്‌ബി (KIFBI) യിൽ നിന്നും 11,000 കോടിയും, എയ്‌ഡം സ്ഥാപനങ്ങളിലെ അധ്യാപക ശമ്പളത്തിന് പ്രതിവർഷം 10,000 കോടിയും ചെലവഴിക്കുന സർക്കാരാണ് കേരളത്തിലുള്ളത്. മന്ത്രിമാരുടെയും, സർക്കാർ ജീവനക്കാരുടെയു ശമ്പളം കൃത്യമായി വർദ്ധിപ്പിക്കുന്നു. ഇവരുടെയെല്ലാം മക്കളെ ഉയർന്ന തുക നൽക മാത്രമാണ് പഠിപ്പിക്കുന്നത്. ബഡ്‌ജറ്റിൽ തുക വകയിരുത്തിയിട്ടും SC/S വിദ്യാർത്ഥികളുടെ ഉപജീവനത്തിന് നൽകുന്ന തുകയിൽ എന്തിനാണ് പിശുക കാണിക്കുന്നത്? പരിമിതമായ തുക പോലും സമയത്ത് നൽകുന്നില്ലെങ്കിൽ എന്തിനാണ് ഒരു മന്ത്രി? എന്നുമവർ ചോദിച്ചു.
സ്വാശ്രയ സ്ഥാപനങ്ങളിൽ ഫീസ് നിർണ്ണയിക്കാൻ ഒരു ഉന്നതാധികാര സമി ഉണ്ട്. പ്രസ്തുത ഫീസുകളെല്ലാം ഇ-ഗ്രാൻറിൽ ഉൾപ്പെടുത്തുന്നില്ല. പ്രൊഫഷണത വിദ്യാർത്ഥികൾ മുൻകൂർ ഫീസ് അടക്കേണ്ടിവരുന്നു. ഗവേഷക വിദ്യാർത്ഥികൾക്ക് വയസ്സ് പ്രായപരിധി നിശ്ചയിക്കുന്നു. NEP യുടെ ഭാഗമായി ഇ-ഗ്രാൻ്റ് പരിഷ്കരിച്ചപ്പോൾ 2.5 ലക്ഷം വാർഷിക വരുമാന പരിധി കേന്ദ്ര സർക്കാർ അടിച്ചേൽപ്പിച്ചു. സംസ്ഥാന സർക്കാർ അത് ചോദ്യം ചെയ്‌തില്ല. ഭരണഘടനാപരമായി നൽകേണ്ട വിദ്യാഭ്യാസ സഹായത്തെ കേന്ദ്രസർക്കാർ ചിലർക്കു മാത്രം കൊടുക്കുന്ന സ്കോളർഷിപ്പായി മായ സംസ്ഥാന സർക്കാർ, അതിനെ എതിർത്തില്ല. വിദ്യാർത്ഥികൾ പഠിക്കുന സ്ഥാപനങ്ങൾക്ക് നൽകേണ്ട ഫീസ് ഉൾപ്പെടെ വിദ്യാർത്ഥിയുടെ അക്കൗണ്ടിത നിക്ഷേപിക്കുന്ന തരത്തിലാക്കി. വർഷത്തിൽ 4 തവണ (സെപ്‌തം 10, ഡിസംബർ ഫെബ്രുവരി 10, മാർച്ച്) യായി ഗ്രാൻ്റുകൾ നൽകണമെന്ന കേന്ദ്രസർക്കാർ ഗൈഡ്‌ലൈ മന്ത്രി രാധാകൃഷ്ണൻ്റെ ഭരണകാലം (GO(P)No.2/SCSTDD dt. 5-1-2023) അട്ടിമറി തീയതി വ്യക്തമാക്കാതെ വർഷത്തിൽ ഒരു പ്രാവശ്യം എന്നാക്കി. പഠനകാലയളവി ഗ്രാന്റുകൾ ലഭിക്കാത്ത നിലയിൽ സങ്കീർണമാക്കി മാറ്റി. ഈ സാഹചര്യത്തിലാണ് പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha























