ബസ് സ്റ്റാൻഡിൽ കിടിലൻ ഡാൻസുമായി അമൽ; അമ്പരന്ന് യാത്രക്കാർ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

ബസ് സ്റ്റാൻഡിൽ കിടിലൻ ഡാൻസ്. സമൂഹമാധ്യമലോകത്തെ ഇളക്കി മറിച്ച് യുവകലാകാരൻ. അമൽ ജോൺ എം.ജെ ആണ് എനർജറ്റി ഡാൻസിന്റെ വീഡിയോ പങ്കു വച്ചത്. അമൽ ജോൺ എം.ജെ ആണ് എനർജറ്റിക് ചുവടുകളുമായി പ്രേക്ഷകർക്കു മുന്നിലെത്തിയത്. പറവൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ചാണ് ഇതെല്ലാം ചിത്രീകരിച്ചിരിക്കുന്നത്. അതിന്റെ നൃത്ത വിഡിയോയാണ് അമൽ ജോൺ പങ്കുവച്ചിരിക്കുന്നത്.
വിഡിയോ വൈറലായിരിക്കുകയാണ്. പൊതു ഇടത്തിൽ നിന്നും രസകരമായി ചുവടുവച്ച അമലിന്റെ ആത്മവിശ്വാസത്തെ ആൾക്കാർ വാനോളം പുകഴ്ത്തുന്നുണ്ട്. അമൽ ജോൺ നേരത്തേ പങ്കുവച്ച നൃത്ത വിഡിയോകളും ഇപ്പോൾ ആൾക്കാർ കാണുകയാണ്. വിഡിയോകൾ വൈറൽ ആയതോടെ സമൂഹമാധ്യമങ്ങളിൽ അമലിന്റെ ഫോളോവേഴ്സിന്റെ എണ്ണവും വർധിക്കുന്നുണ്ട്. വളരെ രസകരമായ നൃത്തമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























