ജനന നിയന്ത്രണ നിയമം വേഗത്തിൽ നടപ്പിലാക്കും ; ശക്തമായ മറ്റു തീരുമാനങ്ങള്‍ ഉണ്ടാകും; നിലപാട് കടുപ്പിച്ച് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍

ജനന നിയന്ത്രണ നിയമം വേഗത്തിൽ നടപ്പിലാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ പറഞ്ഞിരിക്കുകയാണ്. ജനന നിയന്ത്രണ നിയമം ഉടന്‍ കൊണ്ടുവരുമെന്നും പിന്നാലെ ശക്തമായ മറ്റു തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. ചടങ്ങില്‍ ഛത്തിസ്ഗഢ് സര്‍ക്കാറിനെ മന്ത്രി വിമർശിക്കുകയുണ്ടായി .
ജലജീവന്‍ പദ്ധതി ദേശീയതലത്തില്‍ 50 ശതമാനം പൂര്‍ത്തിയാക്കിയപ്പോള്‍ സംസ്ഥാനത്ത് 23 ശതമാനം മാത്രമേ ലക്ഷ്യം കൈവരിച്ചിട്ടുള്ളൂവെന്നാണ് മന്ത്രി പറഞ്ഞത്. ചൊവ്വാഴ്ച ഛത്തിസ്ഗഢിലെ റായ്പുരില്‍ നടന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മന്ത്രി നിലപാടുകൾ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha

























