"നല്ല കറുത്തിട്ട്" "ബോറൻ ശബ്ദവുമായി" "പിന്നെ കഷണ്ടിയും" ബോഡി ഷെയ്മിങ് കേസ് കൊടുക്കണം; താൻ നേരിട്ട ഒരു ജീവിത അനുഭവം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച് ഡോക്ടർ സുൽഫി നൂഹ്

താൻ നേരിട്ട ഒരു ജീവിത അനുഭവം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഡോക്ടർ സുൽഫി നൂഹ്. ബോഡി ഷെയ്മിങ് ആയിരുന്നു അദ്ദേഹം നേരിട്ടത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; കറുത്തിട്ടാ ഇരിക്കണെ" (കഥയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോവായ ആൾക്കാരുമായി സാമ്യം തോന്നിയാൽ മനപ്പൂർവ്വമാണ്).
ഒരിടത്തൊരിടത്തൊരിടത്തൊരു ഡോക്ടറുണ്ടായിരുന്നു. കോവിഡ് ഏതാണ്ട് കുറഞ്ഞ സന്തോഷത്തിൽ അദ്ദേഹം സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്നതും ചില സുഹൃത്തുക്കളുമായി ഒരു ബോയ്സ് ഡെയ് ഔട്ടിന് തിരിച്ചു. രണ്ടാം ദിവസം രാവിലെ റിസോർട്ടിലെ മുറിയിൽനിന്നും റസ്റ്റോറൻറന്റിലേക്ക് ബ്രേക്ക്ഫാസ്റ്റ് തട്ടാൻ നടക്കുമ്പോൾ മുന്നിൽ ഒരു യുവാവും യുവതിയും.
"ഡോക്ടറല്ലേ ,ഞങ്ങൾ സ്ഥിരം ടിവിയിൽ കാണാറുണ്ട്"_യുവതി "അച്ഛനുമമ്മയും ഡോക്ടറുടെ ചർച്ചകളും ഫേസ്ബുക്കുമൊക്കെ കാണാറുണ്ട് .അവർക്കൊക്കെ വളരെയിഷ്ടാ" _യുവാവ് ഒരിടത്തൊരിടത്തെ ഡോക്ടറുടെ മുഖത്ത് പുകഴ്ത്ത പെടുമ്പോൾ ഇന്നസെന്റിന്റെ മുഖത്ത് തെളിയുന്ന അതേ ഭാവം . റസ്റ്റോറന്റിൽ കയറുന്നതിനു മുമ്പ് റെസ്റ്റ് റൂമിലെത്തി ഡോക്ടർ മൂത്രശങ്ക തീർക്കുവാൻ തുടങ്ങുന്നു .
അങ്ങനെ ആ യന്ത്രം പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ഹാഫ് മതിലിനപ്പുറത്ത് വാഷ്ബേസിന് സൈഡിൽ ഒരു സംവാദം "കറുത്തിട്ടായിരിക്കണേ". -സ്ത്രീ ശബ്ദം. "അതൊക്കെ മേക്കപ്പല്ലേ" -പുരുഷശബ്ദം. "ടിവിയിൽ കേൾക്കുമ്പോൾ ഗാംഭീര്യമുള്ള ശബ്ദം. ഇതൊരുമാതിരി ഓഞ്ഞ ശബ്ദം" _സ്ത്രീ "അതൊക്കെ ടെക്നിക്കല്ലെ" -പുരുഷൻ.
"നല്ല കഷണ്ടിയാ" -സ്ത്രീ "പിന്നല്ലാതെ. ആകെമൊത്തം ടോട്ടൽ അത്ര പോര". -പുരുഷൻ. ഡോക്ടറുടെ യൂറിൻ തിരിച്ച് ബ്ലാഡറിൽ കയറിയ അവസ്ഥയായി. ശബ്ദമുണ്ടാക്കാതെ അങ്ങനെ കുറച്ചു നേരം നിന്നുപോയി ഡോക്ടർ. അപ്പുറത്തെ ശബ്ദങ്ങൾ നിലച്ചപ്പോൾ പതിയെ പതിയെ ഡോക്ടർ പുറത്തേക്കിറങ്ങി. വാഷ്ബേസിന് എതിരെയുള്ള കണ്ണാടിയിൽ ഒളികണ്ണിട്ട് നോക്കി.
കറുപ്പിന് ഏഴഴകാ! ഏഴഴക്!മനസ്സിൽ മുറുമുറുത്തു കൊണ്ട് ഡോക്ടർ പുറത്തേക്കിറങ്ങി. പട്ടിണി കിടന്നാലും കുഴപ്പമില്ല. ബ്രേക്ക്ഫാസ്റ്റും വേണ്ട ഒരു പുല്ലും വേണ്ട. അവരെ ഇനി വീണ്ടും കാണാൻ വയ്യേവയ്യ. "നല്ല കറുത്തിട്ട്" "ബോറൻ ശബ്ദവുമായി". "പിന്നെ കഷണ്ടിയും" ബോഡി ഷെയ്മിങ് കേസ് കൊടുക്കണം. ആ സംവാദം അങ്ങനെ ഏറെനേരം ഡോക്ടറുടെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു. അന്ന് രാത്രി ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു ഡോക്ടർ അലറിവിളിച്ചു. "ബോഡി ഷെയ്മിങ്, ബോഡി ഷെയ്മിങ്. എനിക്ക് കേസ് കൊടുക്കണം". പിന്നെ സ്വയം സമാധാനിച്ച് ഡോക്ടർ തിരിഞ്ഞു കിടന്നുറങ്ങി. "കറുപ്പിന് ഏഴഴകാ! ഏഴഴക്!."
https://www.facebook.com/Malayalivartha

























