ഈ ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.., രാവിലെ എട്ടര മുതല്‍ പത്ത് വരെയും, വൈകിട്ട് നാല് മുതല്‍ അഞ്ച് വരെയാണ് നിയന്ത്രണം

സ്‌കൂളുകളുടെയും കോളേജുകളുടെയും സമയക്രമം പരിഗണിച്ച് എറണാകുളം ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ എട്ടര മുതല്‍ പത്ത് വരെയും, വൈകിട്ട് നാല് മുതല്‍ അഞ്ച് വരെയുമാണ് ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം.
അതേസമയം, കാതടപ്പിച്ച് ഹോണ്‍ മുഴക്കുന്നതും വാഹനങ്ങളെ മറികടക്കുന്നതും തുടങ്ങിയുള്ള കാര്യങ്ങളില്‍ സ്വകാര്യബസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓട്ടോ റിക്ഷകള്‍ക്കും ഉത്തരവ് ബാധകമാണ്.
നഗര പരിധിയില്‍ ഹോണ്‍ മുഴക്കാന്‍ പാടില്ലെന്നും മറ്റ് വാഹനങ്ങളെ മറികടക്കാതെ ഇടതു വശം ചേര്‍ന്ന് സ്വകാര്യബസുകള്‍ പോകണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. റോഡില്‍ കറങ്ങി നടന്ന് ഇഷ്ടമുള്ള സ്ഥലത്ത് നിന്നും യാത്രക്കാരെ കയറ്റുന്നത് ഒഴിവാക്കണം.
സ്റ്റാന്റില്‍ നിന്ന് മാത്രം ഓട്ടം തുടങ്ങണമെന്ന നിര്‍ദ്ദേശം നല്‍കണം എന്നുമാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മോട്ടോര്‍ വാഹന വകുപ്പിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























