ചേര്‍ത്തലയില്‍ നവവധു ഹെനയുടെ മരണം കൊലപാതകം... ഭര്‍ത്താവ് അപ്പുക്കുട്ടന്‍ കുടുങ്ങിയത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ ഉന്നയിച്ച സംശയങ്ങള്‍

ചേര്‍ത്തലയില്‍ നവവധു ഹെനയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് അപ്പുക്കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് അപ്പുക്കുട്ടന്‍ കുടുങ്ങിയത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ ഉന്നയിച്ച സംശയങ്ങള്‍. കഴിഞ്ഞ 26നാണ് ഹെനയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. കുളിമുറിയില്‍ കുഴഞ്ഞു വീണു എന്നാണ് ഭര്‍ത്താവ് പറഞ്ഞിരുന്നത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിലെ മുറിവുകള്‍ കണ്ട് ഡോക്ടര്‍മാര്‍ സംശയങ്ങള്‍ ഉന്നയിച്ചു. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് കുറ്റം സമ്മതിച്ചു. തല ഭിത്തിയില്‍ ഇടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഏഴുമാസം മുന്‍പായിരുന്നു വിവാഹം. കൊല്ലം സ്വദേശിയാണ് ഭര്‍ത്താവ് അപ്പുക്കുട്ടന്‍.
ഹെന കുളിമുറിയില്‍ കുഴഞ്ഞു വീണു എന്നാണ് ഭര്‍ത്താവ് പറഞ്ഞിരുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ ഹെനയെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിലെ മുറിവുകള്‍ കണ്ട് ഡോക്ടര്‍മാര്‍ സംശയങ്ങള്‍ ഉന്നയിച്ചു. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് കുറ്റം സമ്മതിച്ചു.
സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതും അങ്ങനെയാണ്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് എടുത്തിരുന്നത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതോടെ കൊലപാതക കേസായി റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഏഴുമാസം മുന്‍പായിരുന്നു വിവാഹം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. കൊല്ലം സ്വദേശിയായ ഭര്‍ത്താവ് അപ്പുക്കുട്ടന്‍ നാട്ടുവൈദ്യം ചെയ്യുന്ന ആളാണ്.
ചേര്‍ത്തല കാളികുളം സ്വദേശിയാണ് ഹെന. അതേസമയം മാനസികമായി അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളാണ് ഹെനയെന്ന് പൊലീസ് സൂചന നല്‍കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അപ്പുക്കുട്ടനുമായി എപ്പോഴും വഴക്ക് പതിവായിരുന്നു. ശരീരം വൃത്തിയായി സൂക്ഷിക്കുക, കുളിക്കുക എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇരുവരും തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതും പതിവായിരുന്നു.
സംഭവം നടക്കുന്ന അന്ന് വൈകുന്നേരവും കുളിമുറിയില്‍ വച്ച് തര്‍ക്കം ഉണ്ടാകുകയും കഴുത്ത് ഞെരിക്കുകയും തല ഭിത്തിയില്‍ ഇടിക്കുകയും ചെയ്യുകയായിരുന്നു. സംഭവ ശേഷം അതിനാടകീയമായി തിരികെയെത്തിയ അപ്പുക്കുട്ടന്‍ ഭാര്യ കുഴഞ്ഞുവീണ് കിടക്കുന്നു എന്ന് പറയുകയായിരുന്നു.
https://www.facebook.com/Malayalivartha

























