തുടര്‍ച്ചയായ മൂന്നാം ദിവസവും ആയിരം കടന്ന് കോവിഡ് രോഗികള്‍..., സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 1,278 പേര്‍ക്ക്; കൂടുതല്‍ രോഗികള്‍ എറണാകുളത്ത്!; കോവിഡ് കണക്കുകള്‍ ഇങ്ങനെ

സംസ്ഥാനത്ത് ഇന്ന് 1,278 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആയിരം കടന്ന് കോവിഡ് രോഗികള്‍ വരുന്നത്. എറണാകുളത്താണ് ഏറ്റവുമധികം രോഗികള്‍ ഉള്ളത്. 407 കേസുകള്‍ ആണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെയും ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ എറണാകുളം ജില്ലയിലായിരുന്നു, 463 പേര്‍. തിരുവനന്തപുരം ജില്ലയില്‍ 239 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ വീണ്ടും കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്. മെയ് 31ന് 1,161 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് രോഗബാധ.
ഏപ്രില്‍ മാസത്തില്‍ മാത്രം കേരളത്തില്‍ 7039 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദില്ലിയെ അപേക്ഷിച്ച് കേരളത്തില്‍ പ്രതിദിന കേസുകളില്‍ പ്രകടമായ വളര്‍ച്ചയില്ല എന്നത് ആശ്വാസമാണ്. പക്ഷെ കേസുകള്‍ ഒരേ നിലയില്‍ ആഴ്ച്ചകളായി തുടരുകയാണ്.
അതേസമയം കൊച്ചിയില്‍ കേസുകള്‍ ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. വാക്‌സിനേഷന്‍ പഴയ പടിയാക്കാന്‍ പ്രത്യേകം ശ്രദ്ധയൂന്നുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha

























