ഭാവിപരിപാടികളെക്കുറിച്ച് ആദിലയും നൂറയും...

എട്ട് ദിവസത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് ആദില നസ്രിനും ഫാത്തിമ നൂറയും വീണ്ടും ഒന്നിച്ചത്. സൗദി അറേബ്യന്‍ സ്‌കൂളിലെ പ്‌ളസ് വണ്‍ പഠനത്തിനിടെയാണ് നസ്രിന്റെയും നൂറയുടെയും സൗഹൃദം പ്രണയമായത്. വധഭീഷണിക്കോ അധിക്ഷേപങ്ങള്‍ക്കോ ഒരുമിച്ചു ജീവിക്കാനുള്ള തങ്ങളുടെ തീരുമാനത്തെ മാറ്റാനാകില്ലെന്ന് ഉറച്ച നിലപാടിലാണ് ആദില നസ്രിനും ഫാത്തിമ നൂറയും.
ഞങ്ങളെ പിരിക്കാന്‍ ശ്രമിച്ച വീട്ടുകാരുമായി ഇനി ഒരു ബന്ധവും ഇല്ല. അവരുടെ കൈവശമുള്ള ആധാര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ ഞങ്ങള്‍ക്ക് കിട്ടണം. അത് ലഭിച്ചാല്‍ ഉടന്‍ ഞങ്ങള്‍ ഇവിടം വിടും. വീട്ടുകാര്‍ എതിര്‍ത്തപ്പോഴും കോടതി ഞങ്ങളെ ഒരുമിപ്പിച്ചതില്‍ സന്തോഷമുണ്ട്.
സൗദി അറേബ്യന്‍ സ്‌കൂളിലെ പ്‌ളസ് വണ്‍ പഠനത്തിനിടെയാണ് നസ്രിന്റെയും നൂറയുടെയും സൗഹൃദം പ്രണയമായത്. എന്നാല്‍ മക്കളുടെ സൗഹൃദത്തില്‍ കളങ്കം കണ്ടെത്തിയ രക്ഷിതാക്കള്‍ ഇരുവരെയും നാട്ടിലേക്കയച്ചു. ഡിഗ്രി കഴിഞ്ഞാല്‍ വിവാഹം കഴിക്കാമെന്ന് ഉപ്പയ്ക്ക് ഉറപ്പ്‌നല്‍കിയതിനെ തുടര്‍ന്നാണ് ആലുവ സ്വദേശിയായ ആദിലയെ കോളേജില്‍ ചേര്‍ത്തത്.
കോഴിക്കോട് താമരശേരി സ്വദേശിയായ നൂറ നാട്ടില്‍ ബി.എ ഇംഗ്‌ളീഷിനും ചേര്‍ന്നു. ഡിഗ്രി ഫലത്തിനു പിന്നാലെ മേയ് 19ന് ആദില നൂറയെ തേടി കോഴിക്കോട്ടെത്തി. നൂറയുടെ ബന്ധുക്കള്‍ പ്രശ്‌നമുണ്ടാക്കിയതോടെ പൊലീസ് ഇടപെട്ടു. ആദിലയുടെ ബന്ധുക്കള്‍ ഇരുവരെയും ആലുവ മുപ്പത്തടത്തെ വീട്ടിലെത്തിച്ചു. 24ന് നൂറയെ ബന്ധുക്കള്‍ ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയി.
ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹം വാക്കുകള്‍ കൊണ്ട് പറഞ്ഞ് പ്രകടിപ്പിക്കാന്‍ സാധിയ്ക്കില്ല. അത് വേറിട്ടൊരു അനുഭവം തന്നെയാണ്. വീട്ടുകാര്‍ ഞങ്ങളുടെ ബന്ധം പിടിച്ചപ്പോഴാണ് പരസ്പരം ഞങ്ങള്‍ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലായത്. മാനസികമായും ശരീരികമായും അവള്‍ക്ക് ഞാന്‍ ഇല്ലാതെയും എനിക്ക് അവള്‍ ഇല്ലാതെയും പറ്റില്ല.
അപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചതാണ് ഡിഗ്രി കഴിഞ്ഞ് എന്തെങ്കിലും ജോലി ആയാല്‍ ഉടന്‍ വീട് വിട്ട് ഇറങ്ങണം എന്ന്. പഠനം കഴിഞ്ഞ ശേഷം മൂന്ന് മൂന്നര വര്‍ഷത്തോളം ഞങ്ങള്‍ പരസ്പരം കാണാതെ ഇരുന്നിട്ടുണ്ട്. വീട്ടില്‍ നിന്ന് ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ആ സമയത്ത് നൂറയ്ക്ക് പല വിവാഹ ആലോചനകളും വന്നു. അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുക എന്നത് വലിയ സ്ട്രഗിള്‍ ആയിരുന്നു.
വീട്ടുകാരെ ഞങ്ങളുടെ ബന്ധം പറഞ്ഞ് മനസ്സിലാപ്പിക്കാന്‍ വേണ്ടി 'ഉമ്മ എനിക്ക് ആണുങ്ങളോട് അട്രാക്ഷന്‍ തോന്നുന്നില്ല' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, 'നിനക്ക് എന്തിനാടീ ആണുങ്ങളോട് അട്രാക്ഷന്‍ തോന്നുന്നത്' എന്നായിരുന്നു അവര്‍ ചോദിച്ചത്. അപ്പോഴും മനസ്സിലാക്കാന്‍ അവര്‍ ശ്രമിച്ചില്ല എന്ന് ആദില പറയുന്നു.
30ന് വൈകിട്ട് ആദില ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് നൂറയെ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഒരുമിച്ചു ജീവിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വീട്ടുകാര്‍ രേഖാമൂലം നല്‍കിയ അറിയിപ്പ് പൊലീസ് ഹാജരാക്കി. ഒരുമിച്ചു ജീവിക്കാനാണ് താത്പര്യമെന്ന് ഇരുവരും അറിയിച്ചതോടെ കോടതി നൂറയെ ആദിലയ്‌ക്കൊപ്പം വിട്ടു.
https://www.facebook.com/Malayalivartha

























