തൃശൂരില്‍ വാഹനം തട്ടിക്കൊണ്ടുപോയി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

തൃശൂരില്‍ വാഹനം തട്ടിക്കൊണ്ടുപോയി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. കേസില്‍ നാലു പേരെക്കൂടി പിടികിട്ടാനുണ്ടൈന്ന് മണ്ണുത്തി പൊലീസ് .
രണ്ടു ദിവസം മുമ്പ് കൊക്കാലയില്‍ നിന്ന് ട്രാവലര്‍ തട്ടിയെടുത്ത സംഘം, വാഹനം വിട്ടുകിട്ടാന്‍ 50,000 രൂപ ആവശ്യപ്പെട്ടു. വാഹന ഉടമയായ പൂമല സ്വദേശി ഷിനു രാജിനെ വിളിച്ചു വരുത്തിയ സംഘം, തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു.
50,000 കൈപ്പറ്റിയ സംഘം ഷിനുവിനെ വിട്ടയയ്ക്കുകയും ചെയ്തു. തുടര്‍ന്നു നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് 5 പേരെ കസ്റ്റഡിയില്‍ എടുത്തത്.
https://www.facebook.com/Malayalivartha
























