Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വത്തും സ്വർണവും വേണ്ടെന്ന് പറഞ്ഞ് വിവാഹം കഴിച്ചു; പിന്നീട് ഭർത്താവും വീട്ടുകാരും പണമാവശ്യപ്പെട്ട് പീഡനം; കോട്ടയം മണർകാട്ട് സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

05 JUNE 2022 03:59 PM IST
മലയാളി വാര്‍ത്ത

ഭർതൃ വീട്ടിൽ സ്ത്രീധന പീഡനത്തെ തുടർന്ന് മണർകാട് സ്വദേശിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. മണർകാട് സ്വദേശിനി ആർച്ചനയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ബിനുവാണ് അറസ്റ്റിലായത്. രാവിലെ കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ഓഫിസിൽ എത്തിയ ബിനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകൾ ചേർത്താണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. 498, 304 ബി വകുപ്പുകൾ ബിനുവിനെതിരെ ചുമത്തിയിട്ടുണ്ട്. ബിനുവിനെ മണർകാട് പൊലീസിന് കൈമാറുമെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടൻ അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ 3 നാണ് ഭർത്താവിന്റെ വീട്ടിൽ അർച്ചനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവ് ബിനു മകളെ പീഡിപ്പിച്ചിരുന്നുവെന്നാരോപിച്ച് അർച്ചനയുടെ മാതാപിതാക്കളാണ് ആദ്യം പരാതിയുമായെത്തിയത്.

രണ്ടര വർഷം മുമ്പായിരുന്നു ഓട്ടോ കൺസൾട്ടന്‍റായ ബിനുവും അർച്ചനയുമായുള്ള വിവാഹം. സ്വത്തും സ്വർണവും വേണ്ടെന്ന് പറഞ്ഞാണ് കിടങ്ങൂർ സ്വദേശിനിയായ അർച്ചനയെ ബിനു കല്യാണം കഴിച്ചത്. പിന്നീട് ബിനുവും വീട്ടുകാരും പണമാവശ്യപ്പെട്ട് അർച്ചനയെ പീഡിപ്പിച്ചെന്ന് പിതാവ് രാജു പറയുന്നത്. ബിനുവിന് വ്യാപാര സ്ഥാപനം വിപുലപ്പെടുത്താൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു പീഡനം.

സ്ഥലം വിറ്റ് പണം നൽകാൻ വീട്ടുകാർ തീരുമാനിച്ചെങ്കിലും കൊവിഡ് കാലത്ത് അത് മുടക്കി. ഇതിന്റെ വൈരാഗ്യത്തിൽ ബിനു, അർച്ചനയെ ഉപദ്രവിച്ചിരുന്നു. അർച്ചന വീട്ടിലെത്തിയാലും കുടുംബത്തോട് സംസാരിക്കാൻ സമ്മതിക്കില്ല. തങ്ങളുടെ മുന്നിൽ വച്ചും അർച്ചനയെ ബിനു മർദ്ദിച്ചിട്ടുണ്ട്. അർച്ചന മരിക്കുന്നത് ദിവസങ്ങൾക്ക് മുമ്പ് 20,000 രൂപ കുടുംബം ബിനുവിന് കൈമാറിയിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (2 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (2 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (3 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (3 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (6 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (6 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (6 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (6 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (6 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (6 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (7 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (7 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (7 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (7 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (7 hours ago)

Malayali Vartha Recommends