കോളേജ് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മോഡലിലേക്ക്, കൂടാതെ മണിക്കൂറില്‍ 100 രൂപ വരെ പ്രതിഫലവും കിട്ടും; പിണറായി സര്‍ക്കാരിന്റെ പുതിയപദ്ധതികള്‍ കേട്ട് കണ്ണുതള്ളി ജനം..

പിണറായി സര്‍ക്കാരിന്റെ ചില പുതിയ പദ്ധതികള്‍ കേട്ട് രക്ഷിതാക്കള്‍ അന്തംവിട്ടിരിക്കുകയാണ്. മക്കളെ എങ്ങനെ പഠിപ്പിച്ച് കരക്കെത്തിക്കും എന്ന് ചിന്തിച്ച് തലപുകയുന്ന ആച്ഛനമ്മമാര്‍ക്ക് സന്തോഷം പകരുന്ന പദ്ധതികളാണ് ഇടതുസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
സ്‌കൂളുകളിലേതിന് സമാനമായി സൗജന്യ ഉച്ചഭക്ഷണ രീതി സര്‍ക്കാര്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് വിദ്യാര്‍ത്ഥി സമൂഹത്തെ കൈയ്യിലെടുക്കാനുള്ള ഒരു തന്ത്രമാണോ എന്ന് വിചാരിച്ചാലും തെറ്റില്ല. കാരണം തൃക്കാക്കരയും നഷ്ടപ്പെട്ടു.. കെ റെയില്‍ വികസനം കൊണ്ടുവരാന്‍ശ്രമിച്ച് അതും പാളി. ഇനി ജനങ്ങളെ കൈയ്യിലെടുക്കാന്‍ ഇതുപോലുള്ള വഴികള്‍ കണ്ടെത്തിയേ തീരൂ. വിദ്യാരര്‍ത്ഥികള്‍ക്ക് പിന്നാലെ ഇനി വൃദ്ധന്മാര്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ പല കാറ്റഗറികളിലും പുതിയ പദ്ധതികള്‍ വരാനുള്ള സാധ്യതയുണ്ട്.
എന്തായാലും സര്‍ക്കാരിന്റെ പദ്ധതി എന്താണെന്ന് നോക്കാം..
സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത്തരം കോളേജുകളില്‍ പഠിക്കുന്ന സാമ്പത്തികമായി പ്രശ്‌നങ്ങള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാന്റീന്‍ വഴി സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നതാണ് ഈ പദ്ധതി. ഇതിന് മുന്നോടിയായി കാന്റീന്‍ നടത്തിപ്പ് കുടുംബശ്രീക്ക് കൈമാറി.
നാല് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തിയാണ് ഉച്ച ഭക്ഷണം നല്‍കുക. നേരത്തെ പറഞ്ഞ നിര്‍ധനരായ കുട്ടികള്‍ക്ക് സൗജ്യ ഭക്ഷണവും മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബശ്രീ നിശ്ചയിക്കുന്ന നിരക്കിലുമാണ് ഉച്ചഭക്ഷണം നല്‍കുക. സൗജന്യ ഭക്ഷണവും സബ്‌സിഡിയും നല്‍കുന്നതിനായി ഒരു കോളേജിന് മാസം അഞ്ച് ലക്ഷം രൂപ വരെ പരമാവധി അനുവദിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
സൗജന്യ ഭക്ഷണം ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ ഇവയാണ്.
* 30 കിലോമീറ്ററിലേറെ ദൂരത്ത് നിന്ന് വരുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായിരാണെങ്കില്‍ സൗജന്യ ഭക്ഷണത്തിന് അര്‍ഹരാണ്.
* അതുപോലെ തന്നെ 30 കിലോമീറ്ററിലേറെ ദൂരെ നിന്ന് വരുന്ന കടുത്ത രോഗബാധിതര്‍ ആണെങ്കിലും അവര്‍ അര്‍ഹരാണ്.
* മാതാപിതാക്കള്‍ മരിച്ചവരും രക്ഷിതാവ് രോഗം ബാധിച്ച് കിടപ്പിലായിട്ടുള്ളവരാണെങ്കിലും ഈ പറഞ്ഞ സര്‍ക്കാര്‍ പദ്ധതിക്ക് അര്‍ഹരാണ്.
മാത്രമല്ല ഇതിന് പുറമെ മറ്റൊരു പദ്ധതികൂടി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. അതായത് കാമ്പസില്‍ കൃഷി നടത്തുന്നതിന് കുട്ടികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യും. കൃഷിപ്പണിയിലേര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മണിക്കൂറില്‍ 100 രൂപ വീതം പ്രതിഫലം നല്‍കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സര്‍ക്കാര്‍ വക കോളേജുകള്‍ക്ക് പതിനായിരം രൂപ വീതം അനുവദിച്ചു.
എന്തായാലും പദ്ധതികൊള്ളാം. കൃഷിയെ കുറിച്ചുള്ള അവബോധം കുട്ടികളില്‍ ഉണ്ടാക്കാന്‍ സഹായിക്കും. പക്ഷേ ഒന്ന് പറയട്ടെ സര്‍ക്കാരിന്റെ പല പദ്ധതികളും പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നത് കേരളം നിരന്തരം കാണുന്ന കാഴ്ചയാണ്. അതുപോലെ കുട്ടികളെ പറഞ്ഞ് പറ്റിക്കരുത് എന്നുമാത്രം.
https://www.facebook.com/Malayalivartha
























